Top

‘അപമാനകരമായ പരാമര്‍ശം, ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ല’; രാഹുലിനെതിരായ അധിക്ഷേപത്തില്‍ സെന്റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെതിരെ വിമര്‍ശനവുമായി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് അക്കിഡൊ പ്രതിരോധ മറ പരിശീലിപ്പിച്ചത്. ഇതിനെതിരെയായിരുന്നു മുന്‍ എംപി ജോയ്‌സ് ജെയ്‌സണിന്റെ പ്രതികരണം. മുന്‍ എംപിയും അഭിഭാഷകനുമായ ഒരാളില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാവരുതായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി കോളേജില്‍ വെച്ച് സംസാരിച്ചത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ്. തങ്ങളുടെ ആവശ്യപ്രകാരമാണ് രാഹുല്‍ പരിശീലന മുറ […]

30 March 2021 3:20 AM GMT

‘അപമാനകരമായ പരാമര്‍ശം,    ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ല’; രാഹുലിനെതിരായ അധിക്ഷേപത്തില്‍  സെന്റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍
X

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെതിരെ വിമര്‍ശനവുമായി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് അക്കിഡൊ പ്രതിരോധ മറ പരിശീലിപ്പിച്ചത്. ഇതിനെതിരെയായിരുന്നു മുന്‍ എംപി ജോയ്‌സ് ജെയ്‌സണിന്റെ പ്രതികരണം.

മുന്‍ എംപിയും അഭിഭാഷകനുമായ ഒരാളില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാവരുതായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി കോളേജില്‍ വെച്ച് സംസാരിച്ചത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ്. തങ്ങളുടെ ആവശ്യപ്രകാരമാണ് രാഹുല്‍ പരിശീലന മുറ പഠിപ്പിച്ചതെന്നും കാലഘട്ടത്തിനു ചേര്‍ന്ന പരാമര്‍ശമല്ല ഇതെന്നും വിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജോയ്‌സ് ജോര്‍ജ് എന്റെ ഇടുക്കിയിലെ എംപിയായിരുന്നു. ഇടുക്കി ജില്ലയില്‍ നിന്നൊരാള്‍ എന്ന നിലയില്‍ ഇത്തരമൊരു പരാമര്‍ശം കേട്ടതില്‍ ദുഖമുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. സെന്റ് തെരേസ് കോളേജില്‍ എല്ലാ രാഷ്ട്രീയ നേതാക്കളും വരാറുണ്ട്. ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടിയിരിന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഇതിനിടെ രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോര്‍ജ് രംഗത്തെതത്തിയിരുന്നു. തന്റെ പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ്പറയുന്നുവെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. തന്റെ പരാമര്‍ശം അനുചിതമാണെന്നും അത് പിന്‍വലിക്കുന്നുവെന്നുമായിരുന്നു ജോയ്സ് പറഞ്ഞത്. ഇടുക്കിയിലെ അണക്കരയിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് ജോയ്സ് മാപ്പ് പറഞ്ഞത്.

രാഹുലിനെതിരായ ജോയിസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കിടയായിക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.

കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.
എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം മുന്‍ എംപി നടത്തിയിട്ടും അദ്ദേഹത്തെ തിരുത്താതെ എംഎം മണി ഉള്‍പ്പെടെയുള്ള വേദിയിലിരിക്കുന്ന നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

Next Story