‘സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നു’ ; വിദ്യാര്‍ത്ഥിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം

കണ്ണൂർ: പാനൂരിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. കൂടെ പഠിക്കുന്ന വിദ്യാർത്ഥിനിക്കൊപ്പം നടന്നു എന്ന പേരിലാണ് കുട്ടിയെ മർദിച്ചതെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് പറയുന്നത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

മുത്താറപീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് ജിനീഷ്. ഈ അതിക്രമത്തിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.

”കേസ് പറഞ്ഞു തീർത്താൽ പോരേ’യെന്നാണ് പൊലീസ് ചോദിക്കുന്നതെന്നും, അക്രമിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നുമാണ് വിദ്യാർത്ഥിയുടെ പിതാവ് ആരോപിക്കുന്നത്. എന്നാൽ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിക്കുന്നു.

Latest News