‘മാസ്‌ക് അഴിക്കുന്നതിന് മുമ്പ് ഞാനെന്റെ അമ്മയെ ഓര്‍ക്കും;’ ശ്രദ്ധ നേടി രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഫാത്തിമയുടെ തര്‍ജ്ജമ

കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിന് വിദ്യാര്‍ത്ഥിനി ഫാത്തിമ നടത്തിയ തര്‍ജ്ജമ ശ്രദ്ധ നേടുന്നു. ഇതിനോടകം നിരവധി പേര്‍ ഫാത്തിമ നടത്തിയ തര്‍ജ്ജമ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയ ഭാഷയ്ക്ക് എന്തൊരു ചാരുത എന്നാണ് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ആശയവിനിമയം പുഞ്ചിരിയിലൂടെയാണ്. മാസ്‌ക് ധരിക്കുന്നതിനാല്‍ താന്‍ പുഞ്ചിരിക്കുന്നത് മറ്റുള്ളവര്‍ക്കോ മറ്റുള്ളവര്‍ പുഞ്ചിരിക്കുന്നത് തനിക്കോ കാണാനിവുന്നില്ല. അപ്പോള്‍ ഞാന്‍ മാസ്‌ക് എടുക്കുന്നതിന് മുമ്പ് ഞാനെന്റെ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നു. അതിനാല്‍ ഞാന്‍ മാസ്‌ക് ധരിക്കുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ ദിനത്തിലെ പരിപാടിയായിരുന്നു വണ്ടൂരിലേത്. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംസാരിച്ചു.

Latest News