Top

പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ അറസ്റ്റില്‍; ‘മോനെ കയ്യില്‍ കിട്ടി’യിട്ടുണ്ടെന്ന് പൊലീസ്

സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശിയാണ് ലിജോ. ഇന്‍സ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന ആയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ചടയമംഗലം പൊലീസ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് ലിജോയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റൈഡര്‍ മോനെ കയ്യില്‍ കിട്ടിയിട്ടുണ്ടെന്ന ക്യാപ്ഷനിലാണ് പൊലീസ് വിവരം പുറത്തുവിട്ടത്. സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്. പിന്നാലെ ലൈവിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും […]

5 May 2021 7:06 AM GMT

പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ അറസ്റ്റില്‍; ‘മോനെ കയ്യില്‍ കിട്ടി’യിട്ടുണ്ടെന്ന് പൊലീസ്
X

സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശിയാണ് ലിജോ.

ഇന്‍സ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന ആയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ചടയമംഗലം പൊലീസ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് ലിജോയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റൈഡര്‍ മോനെ കയ്യില്‍ കിട്ടിയിട്ടുണ്ടെന്ന ക്യാപ്ഷനിലാണ് പൊലീസ് വിവരം പുറത്തുവിട്ടത്.

റൈഡർ മോനെ കയ്യിൽ കിട്ടിയിട്ടുണ്ട്….😁😁🤝

Posted by State Police Media Centre Kerala on Tuesday, May 4, 2021

സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്. പിന്നാലെ ലൈവിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

Next Story

Popular Stories