Top

ഡല്‍ഹിയില്‍ തന്ത്രങ്ങളൊരുങ്ങുന്നു; പ്രശാന്ത് കിഷോര്‍- രാഹുല്‍ ഗാന്ധി നിര്‍ണ്ണായക കൂടിക്കാഴ്ച്ച

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു നിര്‍ണ്ണായക കൂടിക്കാഴ്ച്ച. എ ഐസിസി സെക്രട്ടറിമാരയ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ പോളിംഗ് ബുത്തിലേക്ക് പോകാനിരിക്കെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായുള്ള കുടിക്കാഴ്ച്ച വിശേഷിക്കപ്പെടുന്നത്. രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് തുടര്‍ച്ചയായി ചര്‍ച്ചകള്‍ […]

13 July 2021 9:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയില്‍ തന്ത്രങ്ങളൊരുങ്ങുന്നു; പ്രശാന്ത് കിഷോര്‍- രാഹുല്‍ ഗാന്ധി നിര്‍ണ്ണായക കൂടിക്കാഴ്ച്ച
X

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു നിര്‍ണ്ണായക കൂടിക്കാഴ്ച്ച. എ ഐസിസി സെക്രട്ടറിമാരയ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ പോളിംഗ് ബുത്തിലേക്ക് പോകാനിരിക്കെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായുള്ള കുടിക്കാഴ്ച്ച വിശേഷിക്കപ്പെടുന്നത്.

രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യവും ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഒരു പരിഹാരത്തെക്കുറിച്ച് സൂചന നല്‍കി. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ സിദ്ധുവിനും അമരീന്ദര്‍ സിംഗിനും സന്തോഷവാര്‍ത്ത ലഭിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ALSO READ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് മുഖ്യമന്ത്രി; ‘ചര്‍ച്ചകള്‍ ഫലപ്രദം, കേരളത്തിന്റെ വികസനത്തിന് പിന്തുണ; ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദനം’

ഇതിനുമുമ്പ് 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലായിരുന്നു പ്രശാന്ത് കിഷോറും കോണ്‍ഗ്രസും ഒന്നിച്ചുപോയത്്. ആ തെരഞ്ഞെടപ്പിലാവട്ടെ കോണ്‍ഗ്രസിന് കനത്ത തോല്‍വിയാണ് നേരിടേണ്ടതായി വന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് ഭരണതുടര്‍ച്ചയുണ്ടാക്കിയതുമായി ബന്ധപ്പെട്ട പല തന്ത്രങ്ങളും മെനഞ്ഞതിന് പിന്നില്‍ പ്രശാന്ത് കിഷോറായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍ുതന്നെ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ശരിവെയ്ക്കും വിധമായിരുന്നു മമതയുടെ ഭരണത്തുടര്‍ച്ചയും.

ALSO READ: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ആരോഗ്യവകുപ്പിന്‍റെ പൂര്‍ണ്ണ പിന്തുണ

Next Story