‘ഫാമിലി മാന്‍ പ്രദര്‍ശനം നിര്‍ത്തണം’; ഇല്ലെങ്കില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എന്‍ടികെ ചീഫ് സീമന്‍
ആമസോണ്‍ സീരീസായ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. ഞായാറാഴ്ച്ചയാണ് സീമന്‍ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കത്ത് അയച്ചത്. ലോകത്തെ മുഴുവന്‍ തമിഴ് ജനത എതിര്‍ത്തിട്ടും ജൂണ്‍ 4ന് സീരീസ് റിലീസ് ചെയ്തത് ശരിയായില്ല. അതിനാല്‍ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്നും സീമന്‍ വ്യക്തമാക്കി. ‘നിങ്ങള്‍ ഞങ്ങളുടെ വികാരത്തെ മാനിക്കാതെ സീരീസ് തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും […]
6 Jun 2021 8:12 PM GMT
ഫിൽമി റിപ്പോർട്ടർ

ആമസോണ്‍ സീരീസായ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. ഞായാറാഴ്ച്ചയാണ് സീമന്‍ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കത്ത് അയച്ചത്. ലോകത്തെ മുഴുവന്‍ തമിഴ് ജനത എതിര്‍ത്തിട്ടും ജൂണ്‍ 4ന് സീരീസ് റിലീസ് ചെയ്തത് ശരിയായില്ല. അതിനാല്‍ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്നും സീമന്‍ വ്യക്തമാക്കി.
‘നിങ്ങള്‍ ഞങ്ങളുടെ വികാരത്തെ മാനിക്കാതെ സീരീസ് തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ക്യാംപെയിനും ആരംഭിക്കും’ എന്നാണ് സീമന്‍ ആമസോണ്‍ പ്രൈമം ഇന്ത്യയുടെ ഹെഡ് അപര്‍ണ്ണ പുരോഹിതിന് എഴുതിയ കത്തില്‍ പറയുന്നത്.
ഫാമിലി മാന്‍ ശ്രീലങ്കന്‍ തമിഴ് ജനതയുടെയും തമിഴ്നാട്ടിലെ ജനങ്ങളെടെയും വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദം
സീരീസിന്റെ ട്രെയലര്‍ റിലീസിന് പിന്നാലെയാണ് ആരംഭിച്ചത്. സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സീരീസ് ബാന്‍ ചെയ്യണമെന്ന പ്രതിഷേധം ശക്തമായിരുന്നു.
രാജി എന്നാണ് സീരീസില്‍ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാല്‍ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് വാദം. രാജിയിലൂടെ അത്തരം വിഭാഗക്കാരെ ആക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
സീരീസിന്റെ ട്രെയ്ലര് റിലീസിന് പിന്നാലെ തമിഴ്നാട് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മിനിസ്റ്റര്‍ മാനോ തങ്കരാജ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിന് സീരീസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. സമൂഹമാധ്യമത്തില്‍ സീരീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരവെ നടി സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാനാണ് ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു.
- TAGS:
- Amazon
- Family Man
- Seeman