Top

‘ആര്‍ച്ചര്‍ പരിശീലനം തുടങ്ങി, സ്റ്റോക്‌സ് പുറത്തായി’ സഞ്ജുവിന് നിര്‍ഭാഗ്യത്തിന്റെ ഐപിഎല്‍ ആകുമോ? ആശങ്ക

ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങുന്നിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് പാളയത്തില്‍ ആശങ്ക പടര്‍ന്നിരുന്നു. ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ആര്‍ച്ചറന്റെ കാര്യത്തിലായിരുന്നു ആദ്യ ആശങ്ക. ബൗളിംഗ് സ്‌ക്വാഡിനെ തന്നെ നയിക്കേണ്ട താരമാണ് ആര്‍ച്ചര്‍. ക്രിസ് മോറിസ് ടീമിലുണ്ടെങ്കിലും ആര്‍ച്ചര്‍ തന്നെയാണ് ഡെത്ത് ഓവറുകളിലെ അപകടകാരി. താരമില്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ എല്ലാവരും തല്ലുവാങ്ങിയത് ഇതിന് സാക്ഷ്യമാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആര്‍ച്ചര്‍ ടീം സ്‌ക്വാഡിലേക്ക് തിരികെയെത്തിയിട്ടുണ്ട്. നായകന്‍ സഞ്ജുവിന് ഇത് […]

14 April 2021 7:52 AM GMT

‘ആര്‍ച്ചര്‍ പരിശീലനം തുടങ്ങി, സ്റ്റോക്‌സ് പുറത്തായി’ സഞ്ജുവിന് നിര്‍ഭാഗ്യത്തിന്റെ ഐപിഎല്‍ ആകുമോ? ആശങ്ക
X

ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങുന്നിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് പാളയത്തില്‍ ആശങ്ക പടര്‍ന്നിരുന്നു. ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ആര്‍ച്ചറന്റെ കാര്യത്തിലായിരുന്നു ആദ്യ ആശങ്ക. ബൗളിംഗ് സ്‌ക്വാഡിനെ തന്നെ നയിക്കേണ്ട താരമാണ് ആര്‍ച്ചര്‍. ക്രിസ് മോറിസ് ടീമിലുണ്ടെങ്കിലും ആര്‍ച്ചര്‍ തന്നെയാണ് ഡെത്ത് ഓവറുകളിലെ അപകടകാരി. താരമില്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ എല്ലാവരും തല്ലുവാങ്ങിയത് ഇതിന് സാക്ഷ്യമാണ്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആര്‍ച്ചര്‍ ടീം സ്‌ക്വാഡിലേക്ക് തിരികെയെത്തിയിട്ടുണ്ട്. നായകന്‍ സഞ്ജുവിന് ഇത് വലിയ ആശ്വാസം നല്‍കുന്നതാണ്. അതേസമയം ടീമിലെ ഏറ്റവും വിലയേറിയ മറ്റൊരു ഇംഗ്ലീഷ് താരം ബെന്‍സ്‌റ്റോക് ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്തായതോടെ സഞ്ജുവിന്റെ തലവേദന ഇരട്ടിയായി. ഓപ്പണര്‍ സ്ഥാനത്തേക്കും ബൗളിംഗ് സ്‌ക്വാഡിയിലെയും നിര്‍ണായക സാന്നിദ്ധ്യമാണ് ടീമിന് നഷ്ടമായിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ കൈവിരലേറ്റ പൊട്ടലാണ് സ്റ്റോക്‌സിന്റെ പുറത്താകലിലേക്ക് വഴിവെച്ചത്. ഇംഗ്ലീഷ് താരത്തിന് പകരം ആരെത്തുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. സ്റ്റോക്‌സിന് പകരക്കാരനെ ഉടന്‍ കണ്ടെത്തുമെന്നാണ് സംഗക്കാരയും മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുള്ളത്.

നായകനായ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി അടിച്ച് സഞ്ജു വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ടീമിന്റെ ഓവറോള്‍ പ്രകടനം അത്ര മികച്ചതല്ല. ബാറ്റിംഗ് സ്‌ക്വാഡ് കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചാലെ മുന്നോട്ടുള്ള പോക്ക് സുഖകരമാവൂ. തെവാട്ടിയയും ദുംബയും ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധി തുടരുമെന്ന് തീര്‍ച്ച.

Next Story

Popular Stories