Top

‘ആരും സംശയിക്കേണ്ടതില്ല, ധോണി ചെന്നൈയുടെ ഹൃദയമിടിപ്പാണ്’; സ്റ്റീഫന്‍ ഫ്‌ളമിംഗ്

മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹൃദയമിടിപ്പാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. ടീമിന്റെ അവിഭാജ്യ ഘടകമാണ് ധോണിയെന്ന് കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയുവും വേണ്ടതില്ലെന്നും ഫ്‌ളമിംഗ് വ്യക്തമാക്കി. ‘മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ ഹൃദയമിടിപ്പാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് പെര്‍ഫോമന്‍സിന്റെ കാര്യത്തിലും നായകനെന്ന ക്വാളിറ്റിയുടെ കാര്യത്തിലുമെല്ലാം ധോണി നിര്‍ണായക സാന്നിദ്ധ്യമാണ്. ചെന്നൈ ടീമിന്റെ വളര്‍ച്ചയുടെ പാതയില്‍ കൃത്യമായി അടയാളപ്പെടുത്താന്‍ മറ്റൊരു താരമുണ്ടാവില്ല, ഇന്നലെ ചെന്നൈയ്ക്ക് വേണ്ടി 200-ാമത്തെ മത്സരത്തിനാണ് ധോണി ഇറങ്ങിയത്.’ […]

17 April 2021 4:18 AM GMT

‘ആരും സംശയിക്കേണ്ടതില്ല, ധോണി ചെന്നൈയുടെ ഹൃദയമിടിപ്പാണ്’; സ്റ്റീഫന്‍ ഫ്‌ളമിംഗ്
X

മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹൃദയമിടിപ്പാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. ടീമിന്റെ അവിഭാജ്യ ഘടകമാണ് ധോണിയെന്ന് കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയുവും വേണ്ടതില്ലെന്നും ഫ്‌ളമിംഗ് വ്യക്തമാക്കി.

‘മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ ഹൃദയമിടിപ്പാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് പെര്‍ഫോമന്‍സിന്റെ കാര്യത്തിലും നായകനെന്ന ക്വാളിറ്റിയുടെ കാര്യത്തിലുമെല്ലാം ധോണി നിര്‍ണായക സാന്നിദ്ധ്യമാണ്. ചെന്നൈ ടീമിന്റെ വളര്‍ച്ചയുടെ പാതയില്‍ കൃത്യമായി അടയാളപ്പെടുത്താന്‍ മറ്റൊരു താരമുണ്ടാവില്ല, ഇന്നലെ ചെന്നൈയ്ക്ക് വേണ്ടി 200-ാമത്തെ മത്സരത്തിനാണ് ധോണി ഇറങ്ങിയത്.’ സ്റ്റീഫന്‍ ഫ്‌ളമിംഗ്

ആദ്യ മത്സരത്തില്‍ പൂജ്യനായി മടങ്ങിയ ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘തല’യുടെ ആവനാഴിയിലെ അമ്പുകളെല്ലാം തീര്‍ന്നുവെന്നാണ് മിക്കവരുടെയും വിമര്‍ശനം. യുവതാരം അവേശ് ഖാന്റെ പന്ത് ഇന്‍സൈഡ് എഡ്ജായി സ്റ്റംപിലേക്ക് വീണാണ് ധോണി പുറത്താവുന്നത്. സിഎസ്‌കെ വിജയിച്ച രണ്ടാം മത്സരത്തില്‍ ധോണി കളത്തിലിറങ്ങും മുന്‍പ് ടീം വിജയിച്ചിരുന്നു.

പഞ്ചാബിനെതിരെ ധോണി പുറത്തെടുത്ത തന്ത്രമാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ആറ് ബൗളര്‍മാരെ പരീക്ഷിച്ച ധോണി കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് ത്രൂ കണ്ടെത്തുന്നതില്‍ വിജയിച്ചു. ശക്തമായ പാട്ണഷിപ്പ് പടുത്തുയര്‍ക്കാന്‍ കഴിയാതെ പോയതാണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായത്.

Next Story

Popular Stories