Top

ആശുപത്രിക്കിടക്കയില്‍ വെച്ചും പരിഹാസം; വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹാര്‍മന്‍ കൊവിഡ് ബാധിച്ചു മരിച്ചു

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെതിരെ നിരന്തര പ്രചാരണങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹാര്‍മന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കാലിഫോര്‍ണിയക്കാരനായ സ്റ്റീഫന്‍ ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ കൊറോണ റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ ആശുപത്രിക്കിടക്കയില്‍ കിടക്കവെയും കൊവിഡ് വാക്‌സിനേഷനെ അംഗീകരിക്കാന്‍ സ്റ്റീഫന്‍ തയ്യാറായിരുന്നില്ല. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കടുത്ത വിശ്വാസിയായിരുന്ന ഇദ്ദേഹം ബൈബിളിലാണ് തനിക്ക് വിശ്വാസമെന്നും തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്നുമായിരുന്നു അവസാനം വരെയും പറഞ്ഞത്. ചികിത്സയിലിരിക്കെ വാക്‌സിനെതിരെയും മഹാമാരിയെ കുറിച്ചും പരിഹസിക്കുന്ന […]

27 July 2021 4:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശുപത്രിക്കിടക്കയില്‍ വെച്ചും പരിഹാസം; വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹാര്‍മന്‍ കൊവിഡ് ബാധിച്ചു മരിച്ചു
X

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെതിരെ നിരന്തര പ്രചാരണങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹാര്‍മന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കാലിഫോര്‍ണിയക്കാരനായ സ്റ്റീഫന്‍ ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ കൊറോണ റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ ആശുപത്രിക്കിടക്കയില്‍ കിടക്കവെയും കൊവിഡ് വാക്‌സിനേഷനെ അംഗീകരിക്കാന്‍ സ്റ്റീഫന്‍ തയ്യാറായിരുന്നില്ല. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കടുത്ത വിശ്വാസിയായിരുന്ന ഇദ്ദേഹം ബൈബിളിലാണ് തനിക്ക് വിശ്വാസമെന്നും തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്നുമായിരുന്നു അവസാനം വരെയും പറഞ്ഞത്. ചികിത്സയിലിരിക്കെ വാക്‌സിനെതിരെയും മഹാമാരിയെ കുറിച്ചും പരിഹസിക്കുന്ന നിരവധി ട്രോളുകളും മറ്റും ഇദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് കേസുകള്‍ കൂടുതലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഭൂരിഭാഗം രോഗികളും വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കൊവിഡ് വാക്‌സിനേഷനെതിരെ അമേരിക്കയില്‍ വ്യാപകമായ ക്യാമ്പയിന്‍ നടക്കുന്നതാണ് ഇതിന് കാരണം. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു.

Popular

    Next Story