Top

എസ്എസ്എൽസി പരീക്ഷാഫലം: ആറുസെെറ്റുകളും നിശ്ചലമായി, ഫലമറിയാതെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾ സാങ്കേതിക തടസങ്ങള്‍ മൂലം നിശ്ചലമായി. ഇതോടെ ഫലം അറിയാൻ കഴിയാനാകാതെ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതേസമയം, പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മൂന്നു മണി മുതൽ ഫലം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. പരീക്ഷാ ഭവന്‍റെ അടക്കം ആറ് വെബ്സൈറ്റുകളും ഒരു ആപ്പും ഇതിനായി ക്രമീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുത്. ഈ സൈറ്റുകളെല്ലാം ഇപ്പോൾ നിശ്ചലമാണ്. ഫലമറിയാനുള്ള വെബ്സെെറ്റുകള്‍: keralapareekshabhavan.insslcexam.kerala.gov.inresults.kite.kerala.gov.inprd.kerala.gov.inഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ […]

14 July 2021 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എസ്എൽസി പരീക്ഷാഫലം: ആറുസെെറ്റുകളും നിശ്ചലമായി, ഫലമറിയാതെ വിദ്യാര്‍ഥികള്‍
X

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾ സാങ്കേതിക തടസങ്ങള്‍ മൂലം നിശ്ചലമായി. ഇതോടെ ഫലം അറിയാൻ കഴിയാനാകാതെ വിദ്യാർത്ഥികൾ ആശങ്കയിലാണ്.

അതേസമയം, പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

മൂന്നു മണി മുതൽ ഫലം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. പരീക്ഷാ ഭവന്‍റെ അടക്കം ആറ് വെബ്സൈറ്റുകളും ഒരു ആപ്പും ഇതിനായി ക്രമീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുത്. ഈ സൈറ്റുകളെല്ലാം ഇപ്പോൾ നിശ്ചലമാണ്.

ഫലമറിയാനുള്ള വെബ്സെെറ്റുകള്‍:

keralapareekshabhavan.in
sslcexam.kerala.gov.in
results.kite.kerala.gov.in
prd.kerala.gov.in
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്നതാണ്. എസ്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in റ്റിഎച്ച്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് http://thslcexam.kerala.gov.in എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in

Also Read: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയം; 99.47%

Next Story