എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയം; 99.47%
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് ഇപ്പോഴത്തെ വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 0.65 ശതമാനം വര്‍ധനവാണ് ഇത്തവണ വിജയ ശതമാനത്തില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. 422,226 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 991 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.1,21,318 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 2214 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും […]
14 July 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് ഇപ്പോഴത്തെ വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
0.65 ശതമാനം വര്‍ധനവാണ് ഇത്തവണ വിജയ ശതമാനത്തില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. 422,226 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 991 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.1,21,318 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
2214 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവരെ പിന്തുണച്ച അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്. 99.85 ശതമാനം. വയനാടാണ് കുറവ്. 9813 ശതമാനം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍.
- TAGS:
- sslc
- SSLC EXAMINATION