പരീക്ഷ തുടങ്ങിയ ഉടന്‍ ഹെഡ് മാസ്റ്റര്‍ ചോദ്യ പേപ്പര്‍ വാട്‌സാപ്പിലിട്ടു; എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി
ഇന്ന് നടന്ന എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷ തീരും മുന്‍പ് ചോദ്യ പേപ്പര്‍ വാട്‌സാപ്പുകളിലൂടെ പ്രചരിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ട മുട്ടത്തുകോണം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ഇന്നത്തെ കണക്ക് പരീക്ഷ തീരും മുന്‍പ് ചോദ്യപേപ്പര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തുവെന്നും മീഡിയാ വണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷ കഴിയുന്നതിന് മുന്‍പ് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വീഴ്ച്ച സംഭവിച്ചതായി തെളിഞ്ഞാല്‍ ഹെഡ് മാസ്റ്റര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. പരീക്ഷ എഴുതുന്ന […]

ഇന്ന് നടന്ന എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷ തീരും മുന്‍പ് ചോദ്യ പേപ്പര്‍ വാട്‌സാപ്പുകളിലൂടെ പ്രചരിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ട മുട്ടത്തുകോണം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ഇന്നത്തെ കണക്ക് പരീക്ഷ തീരും മുന്‍പ് ചോദ്യപേപ്പര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തുവെന്നും മീഡിയാ വണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പരീക്ഷ കഴിയുന്നതിന് മുന്‍പ് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വീഴ്ച്ച സംഭവിച്ചതായി തെളിഞ്ഞാല്‍ ഹെഡ് മാസ്റ്റര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ചോദ്യ പേപ്പര്‍ ലഭിച്ചോയെന്നും പരിശോധിക്കേണ്ടതുണ്ട്. ചോദ്യ പേപ്പര്‍ ഷെയര്‍ ചെയ്ത ഗ്രൂപ്പില്‍ ഡി.ഇ.ഒ അടക്കമുള്ളവരുണ്ട്.
അതേസമയം സ്വന്തം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി മറ്റു അദ്ധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ അയച്ച ചിത്രങ്ങള്‍ ഗ്രൂപ്പ് മാറി ഷെയര്‍ ചെയ്യപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ വിദ്യഭ്യാസ വകുപ്പ് അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.