Top

ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംജി വൈദ്യ അന്തരിച്ചു; ബിജെപിയെ ശക്തിപ്പെടുത്തിയയാള്‍ എന്ന് പ്രധാനമന്ത്രി

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി പറഞ്ഞു.

19 Dec 2020 10:57 AM GMT

ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംജി വൈദ്യ അന്തരിച്ചു; ബിജെപിയെ ശക്തിപ്പെടുത്തിയയാള്‍ എന്ന് പ്രധാനമന്ത്രി
X

മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും വക്താവുമായ എംജി വൈദ്യ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാഗ്പൂരിലെ ഒരു സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മന്‍മോഹന്‍ വൈദ്യ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

9 പതിറ്റാണ്ടുകാലം ആര്‍എസ്എസ് സ്വയം സേവകനായി പ്രവര്‍ത്തിച്ചിരുന്ന എംജി വൈദ്യ സംഘത്തിന്റെ ബൗദ്ധിക വിഭാഗം തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായി അറിയപ്പെട്ടിരുന്ന എംജി വൈദ്യ 2014ലും 2019ലും ബിജെപി അധികാരത്തിലെത്താന്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

പത്രപ്രവര്‍ത്തന മേഖലയില്‍ കഴിവുതെളിയിച്ചിരുന്ന ഇദ്ദേഹം ആര്‍എസ്എസ് നാവായ തരുണ്‍ ഭാരത് ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. എംജി വൈദ്യയുടെ ഭൗതിക ശരീരം നാളെ രാവിലെ ഒമ്പതരയ്ക്ക് നാഗ്പൂരിലെ അംബസാരി ഘട്ടില്‍ സംസ്‌കരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വൈദ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയെ ശക്തിപ്പെടുത്തിയയാളാണ് അന്തരിച്ച എംജി വൈദ്യയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി പറഞ്ഞു.

Next Story