അരങ്ങേറ്റത്തില്‍ തിളങ്ങി സഞ്ജു; തകര്‍ത്തടിക്കാതെ ഇന്ത്യ, ലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം
കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം. മഴകാരണം 47 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 225 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായും 46 റണ്‍സെടുത്ത സഞ്ജു സാസംണുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മധ്യനിരയില്‍ സൂര്യകുമാര്‍ 40 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ നായകന്‍ ശിഖര്‍ […]
23 July 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം. മഴകാരണം 47 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 225 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായും 46 റണ്‍സെടുത്ത സഞ്ജു സാസംണുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മധ്യനിരയില്‍ സൂര്യകുമാര്‍ 40 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ നായകന്‍ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി.
അരങ്ങേറ്റക്കാരന്‍ സഞ്ജു സാസംണാനായിരുന്നു വണ്‍ഡൗണ്‍ ദൗത്യം. പൃഥ്വി ഷായ്‌ക്കൊപ്പം പക്വതയോടെ കളിച്ച സഞ്ജു സ്‌കോര്‍ മുന്നോട്ടുനയിച്ചു. സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ഷാ കൂടാരം കയറി. കൂട്ടുക്കെട്ട് പിരിഞ്ഞ് അധികം വൈകാതെ തന്നെ സഞ്ജുവും പുറത്തായി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്ക ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ നടത്തിയ പ്രതിരോധമാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്.