Top

തുടക്കം മുതലെടുക്കാനാവാതെ സഞ്ജു, തകര്‍ത്തടിച്ച് സൂര്യകുമാര്‍; ലങ്കയ്ക്ക് ജയിക്കാന്‍ 164 റണ്‍സ്

ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് റണ്‍സ് 165 വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക, ദുഷ്മാന്ത ചമീരയും 2 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. തുടക്കം പാളുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാസംണ്‍ ക്രീസിലെത്തുന്നത്. പതിയെ തുടങ്ങിയ […]

25 July 2021 10:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുടക്കം മുതലെടുക്കാനാവാതെ സഞ്ജു, തകര്‍ത്തടിച്ച് സൂര്യകുമാര്‍; ലങ്കയ്ക്ക് ജയിക്കാന്‍ 164 റണ്‍സ്
X

ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് റണ്‍സ് 165 വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക, ദുഷ്മാന്ത ചമീരയും 2 വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. തുടക്കം പാളുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാസംണ്‍ ക്രീസിലെത്തുന്നത്. പതിയെ തുടങ്ങിയ സഞ്ജു പിന്നീട് അടിച്ചു തുടങ്ങി. എന്നാല്‍ സ്‌കോറിംഗിന് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 20 പന്ത് നേരിട്ട സഞ്ജു 27 റണ്‍സെടുത്തു.

നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവ് ശിഖര്‍ ധവാന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. 36 പന്തില്‍ 46 റണ്‍സെടുത്ത് ധവാന്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 113. അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവും പുറത്തായി. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡെ പതുക്കെയാണ് തുടങ്ങിയത്. ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ബൗണ്ടറി നേടാന്‍ പോലുമാകാതെ പുറത്തായി. 14 പന്തില്‍ 20 റണ്‍സെടുത്ത ഇഷാന്‍ മാത്രമാണ് അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

Next Story

Popular Stories