സണ്‍റൈസേഴ്സിന് ടോസ്, കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു; സ്പിന്നര്‍മാര്‍ അരങ്ങുവാഴും
ഐപിഎല്‍ പതിനാലാം സീസണിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയച്ചു. സ്ലോ പിച്ചില്‍ ഇരു ടീമുകളിലും മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ടോസ് നേടുന്നവര്‍ക്ക് പിച്ചിന്റെ ആനുകൂല്യം കൂടുതല്‍ മുതലെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓള്‍റൗണ്ടര്‍മാരുടെ ആധിപത്യം കൊല്‍ക്കത്തയ്ക്ക് അനുകൂലമാണ്. അതേസമയം കെയിന്‍ വില്യംസണിന് സണ്‍റൈസേഴ്സ് അവസരം നല്‍കിയില്ല. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയും ഇത്തവണ കളിക്കുന്നില്ല. ആദ്യ ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ ഉപയോഗിച്ച് പേസ് ആക്രമണം […]

ഐപിഎല്‍ പതിനാലാം സീസണിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയച്ചു. സ്ലോ പിച്ചില്‍ ഇരു ടീമുകളിലും മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ടോസ് നേടുന്നവര്‍ക്ക് പിച്ചിന്റെ ആനുകൂല്യം കൂടുതല്‍ മുതലെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓള്‍റൗണ്ടര്‍മാരുടെ ആധിപത്യം കൊല്‍ക്കത്തയ്ക്ക് അനുകൂലമാണ്.
അതേസമയം കെയിന്‍ വില്യംസണിന് സണ്‍റൈസേഴ്സ് അവസരം നല്‍കിയില്ല. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയും ഇത്തവണ കളിക്കുന്നില്ല. ആദ്യ ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ ഉപയോഗിച്ച് പേസ് ആക്രമണം നടത്താനാവും വാര്‍ണര്‍ ശ്രമിക്കുക. നടരജാന് ഡെത്ത് ഓവറുകളില്‍ താരമായേക്കും. ചെന്നൈയില്‍ നിന്നെത്തിയ ഹര്ഭജന് സിംഗാണ് കൊല്‍ക്കത്തയുടെ സ്പിന്‍ ആക്രമണം നടത്തുക. വരുണ്‍ ചക്രവര്‍ത്തിയും സ്ലോ പിച്ചുകളില്‍ അപകടകാരിയാവും. ആന്ഡ്ര റസലാണ് നൈറ്റ് റൈഡേഴ്സിന്റെ മറ്റൊരു കരുത്ത്.
Kolkata Knight Riders XI:

S Gill, N Rana, R Tripathi, E Morgan, D Karthik, A Russell, P Cummins, S Al Hasan, H Singh, V Chakravarthy, P Krishna
Sunrisers Hyderabad XI:

D Warner, W Saha, M Pandey, J Bairstow, V Shankar, M Nabi, A Samad, R Khan, B Kumar, S Sharma, T Natarajan