ചെന്നൈയില്‍ സ്പിന്‍ കെണി, പടിക്കല്‍ തിരിച്ചെത്തി; ടോസ് നേടിയ സണ്‍റൈസേഴ്സ് ആദ്യം ബൗള്‍ ചെയ്യും
ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബൗള്‍ ചെയ്യും. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക ശ്രമകരമാണ്. ആര്‍സിബി സ്ക്വാഡിലേക്ക് കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കല്‍ തിരിച്ചെത്തിയിട്ടുണ്ട്. കൊഹ് ലിക്കൊപ്പം പടിക്കലാവും ഓപ്പണിംഗില്‍ ഇറങ്ങുക. മൂന്നാം സ്ഥാനത്ത് എബി ഡിവില്യേഴ്സ് എത്തും. രണ്ട് മാറ്റങ്ങളുമായിട്ടാണ് വാര്‍ണറും സംഘവും ഇറങ്ങുന്നത്. ജെയ്സണ്‍ ഹോള്‍ഡര്‍ പ്ലെയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് നബി പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഷഹബാസ് നദീമും ടീമിലെത്തിയിട്ടുണ്ട്. പവര്‍ പ്ലേ […]

ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബൗള്‍ ചെയ്യും. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക ശ്രമകരമാണ്. ആര്‍സിബി സ്ക്വാഡിലേക്ക് കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കല്‍ തിരിച്ചെത്തിയിട്ടുണ്ട്. കൊഹ് ലിക്കൊപ്പം പടിക്കലാവും ഓപ്പണിംഗില്‍ ഇറങ്ങുക. മൂന്നാം സ്ഥാനത്ത് എബി ഡിവില്യേഴ്സ് എത്തും.
രണ്ട് മാറ്റങ്ങളുമായിട്ടാണ് വാര്‍ണറും സംഘവും ഇറങ്ങുന്നത്. ജെയ്സണ്‍ ഹോള്‍ഡര്‍ പ്ലെയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് നബി പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഷഹബാസ് നദീമും ടീമിലെത്തിയിട്ടുണ്ട്. പവര്‍ പ്ലേ ഓവറുകള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
Royal Challengers Bangalore XI:

V Kohli, D Padikkal, AB de Villiers, G Maxwell, D Christian, W Sundar, S Ahmed, K Jamieosn, H Patel, M Siraj, Y Chahal
Sunrisers Hyderabad XI:

D Warner, W Saha, M Pandey, J Bairstow, V Shankar, J Holder, A Samad, R Khan, B Kumar, S Nadeem, T Natarajan