പവര്‍ പ്ലേയില്‍ തകര്‍ത്ത് നിതീഷ് റാണ; കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ മുന്നേറുന്നു
പവര്‍ പ്ലേയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 50 റണ്‍സാണ് നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും അടിച്ചെടുത്തത്. 26 പന്തില്‍ 37 റണ്‍സെടുത്ത റാണയാണ് വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത്. 15 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ക്രീസിലുണ്ട്. ഭുവനേശ്വര്‍ കുമാര്‍ അടിച്ച ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് നിതീഷ് റാണ തുടങ്ങിയത്. എന്നാല്‍ ഈ ഓവറിലെ മറ്റു പന്തുകളെല്ലാം മികച്ചതാക്കി തിരിച്ചുവന്നു. ആദ്യ ഓവറില്‍ നാല് റണ്‍സ്. രണ്ടാം […]

പവര്‍ പ്ലേയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 50 റണ്‍സാണ് നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും അടിച്ചെടുത്തത്. 26 പന്തില്‍ 37 റണ്‍സെടുത്ത റാണയാണ് വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത്. 15 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ക്രീസിലുണ്ട്.
ഭുവനേശ്വര്‍ കുമാര്‍ അടിച്ച ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് നിതീഷ് റാണ തുടങ്ങിയത്. എന്നാല്‍ ഈ ഓവറിലെ മറ്റു പന്തുകളെല്ലാം മികച്ചതാക്കി തിരിച്ചുവന്നു. ആദ്യ ഓവറില്‍ നാല് റണ്‍സ്. രണ്ടാം ഓവറില്‍ ശര്‍മ്മയെ രണ്ട് ബൗണ്ടറികളടിച്ച് നിതീഷ് റാണ ആക്രമണത്തിന് തിരികൊളുത്തി. രണ്ടാം ഓവറില്‍ 9 റണ്‍സാണ് റൈഡേഴ്സ് അടിച്ചെടുത്തത്. മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി വഴങ്ങിയ ഭുവി ആറ് റണ്‍സ് കൂടെ വഴങ്ങി.
നാലാം ഓവറില്‍ ശര്‍മ്മയെ ഹാട്രിക് ബൗണ്ടറിയടിച്ച നിതീഷ് സ്കോര്‍ അതിവേഗം മുന്നോട്ടുനയിച്ചു. ഭുവിയെ മാറ്റി വാര്‍ണര്‍ നടരാജനെ പന്തേല്‍പ്പിച്ചു. നട്ടുവിന്റെ ആദ്യ പന്ത് ഗ്യാലറിയിലെത്തിച്ചാണ് ശുഭ്മാന്‍ ഗില്‍ സ്വീകരിച്ചത്. നട്ടുവിന്റെ ഓവറില്‍ റാണ ഒരു ബൗണ്ടറിയും നേടി. ഇതോടെ അഞ്ച് ഓവറില്‍ സ്കോര്‍ 45ലെത്തി. പവര്‍ പ്ലേയില്‍ അവസാന ഓവര്‍ സ്പിന്നര്‍ മുഹമ്മദ് നബിയെ ഏല്‍പ്പിച്ചു.
നബിയുടെ ആദ്യ പ്രതിരോധിച്ച റാണ രണ്ടാം പന്ത് അതിര്‍ത്തി കടത്തി. എന്നാല്‍ ഓവറിലെ മറ്റു പന്തുകള്‍ മെച്ചപ്പെടുത്തിയ നബി തിരിച്ചുവന്നു. ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് അഫ്ഗാന് സ്പിന്നര്‍ വിട്ടുനല്‍കിയത്.
- TAGS:
- IPL
- IPL 2021
- NITISH RANA
- SRH VS KKR