തല്ലിത്തകര്‍ത്ത് റാണയും ത്രിപാഡിയും; സണ്‍റൈസേഴ്സിന് 188 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം. 80 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയും 53 റണ്‍സെടുത്ത രാഹുല്‍ ത്രിപാഡിയുമാണ് റൈഡേഴ്സ് ഇന്നിംഗ്സിന്റെ തെടുംതൂണ്. ദിനേഷ് കാര്‍ത്തിക് 22 റണ്‍സെടുത്തു. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന് സ്പിന്നര്‍മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത ഉയര്‍ത്തിയ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. […]

ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം. 80 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയും 53 റണ്‍സെടുത്ത രാഹുല്‍ ത്രിപാഡിയുമാണ് റൈഡേഴ്സ് ഇന്നിംഗ്സിന്റെ തെടുംതൂണ്.
ദിനേഷ് കാര്‍ത്തിക് 22 റണ്‍സെടുത്തു. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന് സ്പിന്നര്‍മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത ഉയര്‍ത്തിയ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച നിതീഷ് റാണ ടീമിന് മികച്ച തുടക്കം നല്കി. പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 50 റണ്‍സാണ് റൈഡേഴ്സ് അടിച്ചെടുത്തത്. എന്നാല്‍ പവര്‍ പ്ലേയ്ക്ക് ശേഷം സ്പിന്‍ അറ്റാക്കിനെ വിളിച്ച വാര്‍ണറിന്റെ കണക്കു കൂട്ടലുകള്‍ വിജയിച്ചു.
ഏഴാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ കുറ്റിതെറിപ്പിച്ച് റാഷിദ് ഖാന് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്കി. എന്നാല്‍ പിന്നീടെത്തിയ രാഹുല്‍ ത്രിപാഡിയും നിതീഷ് റാണയും മിന്നും ഫോമിലേക്ക് ഉയര്‍ന്നതോടെ സ്കോര്‍ അതിവേഗം മുന്നോട്ടു നീങ്ങി. രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും അടിച്ച ത്രിപാഡി 29 പന്തില്‍ 53 റണ്‍സെടുത്തു.
നടരജാന് ത്രിപാഡിയെ വീഴ്ത്തുമ്പോള്‍ സ്കോര്‍ 146ലെത്തിയിരുന്നു. പിന്നാലെ വെടിക്കെട്ട് ബാറ്റ്സ്മാന് ആന്ഡ്ര റസലിന് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. റസല്‍ 5 റണ്‍സെടുത്ത് പുറത്തായി. അധികം വൈകാതെ മുഹമ്മദ് നബിയുടെ മുന്നില്‍ നിതീഷ് റാണയും വീണു. 56 പന്ത് നേരിട്ട നിതീഷ് 80 റണ്‍സെടുത്താണ് പുറത്താവുന്നത്. 4 സിക്സും 9 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റാണയുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ഒയാന്‍ മോര്‍ഗനെയും നബി വീഴ്ത്തി.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ടീമിനെ പ്രതിസന്ധിയിലാക്കിയെങ്കിലും അവസാന ഓവറില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക് സ്കോര്‍ 180 കടത്തി. 9 പന്ത് നേരിട്ട കാര്‍ത്തിക് 22 റണ്‍സെടുത്തു.