Top

‘ചെന്നൈയില്‍ തകര്‍ത്ത് പൃഥ്വി ഷാ’; സണ്‍റൈസേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 160 റണ്‍സ് വിജയലക്ഷ്യം. 39 പന്തില്‍ 53 റണ്‍സെടുത്ത് ഓപ്പണര്‍ പൃഥ്വി ഷായുടെ മികവാണ് ഡെല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈയിലെ സ്ലോ പിച്ചില്‍ മികച്ച ടോട്ടലാണ് 160. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്തു. തകര്‍ത്തടിച്ചാണ് ഡെല്‍ഹി ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഷായും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തുകയും ചെയ്തു. ഒരു ഓവറിന്റെ വ്യത്യാസത്തില്‍ ഇരുവരും കൂടാരം കയറുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ നായകന്‍ ഋഷഭ് […]

25 April 2021 10:22 AM GMT

‘ചെന്നൈയില്‍ തകര്‍ത്ത് പൃഥ്വി ഷാ’; സണ്‍റൈസേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം
X

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 160 റണ്‍സ് വിജയലക്ഷ്യം. 39 പന്തില്‍ 53 റണ്‍സെടുത്ത് ഓപ്പണര്‍ പൃഥ്വി ഷായുടെ മികവാണ് ഡെല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈയിലെ സ്ലോ പിച്ചില്‍ മികച്ച ടോട്ടലാണ് 160. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്തു.

തകര്‍ത്തടിച്ചാണ് ഡെല്‍ഹി ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഷായും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തുകയും ചെയ്തു. ഒരു ഓവറിന്റെ വ്യത്യാസത്തില്‍ ഇരുവരും കൂടാരം കയറുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ നായകന്‍ ഋഷഭ് പന്തും സ്റ്റീവ് സ്മിത്തും വീണ്ടും മികച്ച കൂട്ടുക്കെട്ടുയര്‍ത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച നായകന്‍ പന്ത് സ്‌കോര്‍ 142ല്‍ നില്‍ക്കെ വീണു. പിന്നാലെ വന്ന ഹെറ്റ്മയറും അതിവേഗം പുറത്തായി.

27 പന്ത് നേരിട്ട ഋഷഭ് ഒരു സിക്‌സും 4 ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സെടുത്തു. 25 പന്തില്‍ 34 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്ത് മധ്യനിരയില്‍ തിളങ്ങിയതാണ് ഡെല്‍ഹിക്ക് മികച്ച ടോട്ടലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. ഒരു സിക്‌സും 3 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിംഗ്‌സ്.

സണ്‍റൈസേഴ്‌സിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ടും റാഷിദ് ഒരു വിക്കറ്റും വീഴ്ത്തി. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ജഗദീശ് സുചിത്തും സണ്‍റൈസേഴ്‌സ് ബൗളിംഗ് നിരയില്‍ തിളങ്ങി. സ്പിന്നറായ ഒരു ഓവര്‍ മാത്രമാണ് വാര്‍ണര്‍ പരീക്ഷിച്ചത്. ഈ ഓവറില്‍ 14 റണ്‍സ് വാങ്ങിയ താരത്തെ പിന്നീട് ബൗളിംഗിനായി നിയോഗിച്ചില്ല.

Next Story

Popular Stories