Top

‘സച്ചിന്‍ ഇന്ത്യയുടെ അഭിമാനം, വാക്കുകള്‍ മതിവായില്ല’; പിന്തുണയുമായി ശ്രീശാന്ത്

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അന്താരാഷ്ട്ര താരങ്ങള്‍ ഇടപെടേണ്ടെന്ന സച്ചിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനമുയരവെ വിഷയത്തില്‍ സച്ചിന് പിന്തുണയറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. സച്ചിന്‍ ഇന്ത്യയുടെ അഭിമാനമാണെന്നും സച്ചിനോട് സ്‌നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നുമാണ് ശ്രീശാന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ സച്ചിന്‍ പാജി ഒരു വികാരമാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ എന്നെപ്പോലെയുള്ള നിരവധി യുവാക്കളെ ആഗ്രഹിപ്പിച്ചതിനുള്ള കാരണമാണ് സച്ചിന്‍. ഒരു വാക്കിനും എന്റെ സ്‌നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. […]

6 Feb 2021 8:41 AM GMT

‘സച്ചിന്‍ ഇന്ത്യയുടെ അഭിമാനം, വാക്കുകള്‍ മതിവായില്ല’; പിന്തുണയുമായി ശ്രീശാന്ത്
X

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അന്താരാഷ്ട്ര താരങ്ങള്‍ ഇടപെടേണ്ടെന്ന സച്ചിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനമുയരവെ വിഷയത്തില്‍ സച്ചിന് പിന്തുണയറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. സച്ചിന്‍ ഇന്ത്യയുടെ അഭിമാനമാണെന്നും സച്ചിനോട് സ്‌നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നുമാണ് ശ്രീശാന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ സച്ചിന്‍ പാജി ഒരു വികാരമാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ എന്നെപ്പോലെയുള്ള നിരവധി യുവാക്കളെ ആഗ്രഹിപ്പിച്ചതിനുള്ള കാരണമാണ് സച്ചിന്‍. ഒരു വാക്കിനും എന്റെ സ്‌നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കും,’ ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

സച്ചിനെതിരെ സിനിമാ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം രംഗത്തു വരുന്നതിനിടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗന്‍ഡ എന്ന ഹാഷ്ടാഗില്‍ സച്ചിന്‍ പങ്കുവെച്ച ട്വീറ്റാണ് വിവാദമായത്.

ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.’ എന്നായിരുന്നു സച്ചിന്റെ പ്രതികരണം

പോപ് ഗായിക റിഹാന കര്‍ഷകരെ പിന്തുണച്ച ട്വീറ്റിന് പിന്നാലെയാണ് സച്ചിന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ വിഷയത്തില്‍ പ്രതികരണണമറിയിച്ചത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.

Next Story