Top

ഐപിഎല്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ശ്രീശാന്തില്ല; ശ്വസിക്കുന്ന കാലം വരെ തോല്‍വി സമ്മതിക്കില്ലെന്ന് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയില്‍ ശ്രീശാന്തില്ല. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നാണ് ശ്രീശാന്ത് പുറത്തായിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ച ശ്രീശാന്ത് താന്‍ തോല്‍വി സമ്മതിക്കില്ലെന്നും അടുത്ത സീസണിലേക്കുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിജയ് ഹസാരെ ക്യാമ്പ് പൂര്‍ത്തിയായതിനെതിനെ തുടര്‍ന്ന് നാളെ ബംഗളൂരുവിലേക്ക് തിരിക്കാനിരിക്കെയാണ് പട്ടിക പുറത്ത് വന്നത്. ALSO READ: ‘നിങ്ങൾക്കൊപ്പമാണ്’; വർ​ഗീയ വിവാദത്തിൽ വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് പത്താന്‍ […]

11 Feb 2021 2:47 PM GMT

ഐപിഎല്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ശ്രീശാന്തില്ല; ശ്വസിക്കുന്ന കാലം വരെ തോല്‍വി സമ്മതിക്കില്ലെന്ന് താരം
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയില്‍ ശ്രീശാന്തില്ല. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നാണ് ശ്രീശാന്ത് പുറത്തായിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ച ശ്രീശാന്ത് താന്‍ തോല്‍വി സമ്മതിക്കില്ലെന്നും അടുത്ത സീസണിലേക്കുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

വിജയ് ഹസാരെ ക്യാമ്പ് പൂര്‍ത്തിയായതിനെതിനെ തുടര്‍ന്ന് നാളെ ബംഗളൂരുവിലേക്ക് തിരിക്കാനിരിക്കെയാണ് പട്ടിക പുറത്ത് വന്നത്.

ALSO READ: ‘നിങ്ങൾക്കൊപ്പമാണ്’; വർ​ഗീയ വിവാദത്തിൽ വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് പത്താന്‍

‘പട്ടികയില്‍ ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല, എങ്കിലും സന്തുഷ്ടനാണ്. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ശ്വസിക്കുന്ന കാലം വരെ ഞാന്‍ തോല്‍വി സമ്മതിക്കില്ല. അടുത്ത സീസണിലേക്കുള്ള പരിശ്രമങ്ങള്‍ തുടരും. ചില സമയത്ത് നമ്മുക്ക് മുന്നോട്ട് പോകാന്‍ സിസ്റ്റത്തിന്റെ കൂടി പിന്തുണ ആവശ്യമാണ്. എല്ലാരും ഒപ്പമുണ്ടാവണം’, എട്ട് വര്‍ഷം കാത്തിരിക്കാമെങ്കില്‍ കുറച്ചു നാള്‍കൂടി കാത്തിരിക്കാന്‍ യാതൊരു മടിയുമില്ല’

ശ്രീശാന്ത്

1114 താരങ്ങളാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കോടി രൂപയാണ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും കേദാര്‍ ജാദവും അടക്കം 10 പേരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിലുള്ളത്.

ALSO READ: ‘എവറസ്റ്റ് കീഴടക്കിയെന്ന് നുണ പറഞ്ഞു, പിടിക്കപ്പെട്ടു’; നാണക്കേടായി ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍

സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ഷാക്കിബ് അല്‍ ഹസന്‍, മോയിന്‍ അലി, സാം ബില്ലിംഗ്‌സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള മറ്റ് താരങ്ങള്‍ ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയില്‍ 12 പേരും ഒരു കോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ 11 താരങ്ങളുമാണുള്ളത്.

ഇന്ത്യന്‍ താരങ്ങളായ ഹനുമാ വിഹാരിയും ഉമേഷ് യാദവും ഈ പട്ടികിയിലുണ്ട്. ആകെ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് താരങ്ങളുമാണ് ലേലത്തിനുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എസ് മിഥുന്‍, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നിവര്‍ക്ക് അവസരം ലഭിക്കും. ഇവരുടെയെല്ലാം അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.

Next Story

Popular Stories