Top

ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ പുറത്ത്

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

2 Nov 2020 5:23 AM GMT

ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ പുറത്ത്
X

പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ശ്രീറാമിന് പകരം ഫാക്ട് ചെക്ക് വിഭാഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ബാസ്‌കറിനെ നിയമിച്ചു.

ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ വകുപ്പിന്റെ പ്രതിനിധിയായിട്ടായിരുന്നു പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നത്. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും ശ്രീറാമിന് നല്‍കിയിരുന്നു.

കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജൂണിലാണ് പിആര്‍ഡിയില്‍ ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. പിആര്‍ഡി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പൊലീസ്, ആരോഗ്യ, ഐടി, റവന്യൂ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുക എന്നതാണ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ പ്രധാന ചുമതല.

Next Story