Top

‘എന്റെ സൗകര്യം അനുസരിച്ച് ഞാന്‍ മാറിക്കൊണ്ടേയിരിക്കും’; ട്വന്റി ട്വന്റിയും വിടുമെന്ന് ശ്രീനിവാസന്‍

കോമണ്‍സെന്‍സ് വന്ന ശേഷമാണ് ട്വന്റി-ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടനും പാര്‍ട്ടി ഉപദേശക സമിതി അംഗവുമായ ശ്രീനിവാസന്‍. ഇവിടെ നിന്നും താന്‍ മാറുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്താണ് എസ്എഫ് ഐയില്‍ ചേര്‍ന്നതെന്ന അഭിപ്രായം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ‘പോസിറ്റീവ് ആയ ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്‌ഐയോട് ആഭിമുഖ്യമുളളയാളായി. സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ്യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ […]

18 April 2021 3:47 AM GMT

‘എന്റെ സൗകര്യം അനുസരിച്ച് ഞാന്‍ മാറിക്കൊണ്ടേയിരിക്കും’; ട്വന്റി ട്വന്റിയും വിടുമെന്ന് ശ്രീനിവാസന്‍
X

കോമണ്‍സെന്‍സ് വന്ന ശേഷമാണ് ട്വന്റി-ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടനും പാര്‍ട്ടി ഉപദേശക സമിതി അംഗവുമായ ശ്രീനിവാസന്‍. ഇവിടെ നിന്നും താന്‍ മാറുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്താണ് എസ്എഫ് ഐയില്‍ ചേര്‍ന്നതെന്ന അഭിപ്രായം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

‘പോസിറ്റീവ് ആയ ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്‌ഐയോട് ആഭിമുഖ്യമുളളയാളായി. സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ്യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി. കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റി ആയി. ഇവിടെനിന്നും ഞാന്‍ മാറും. അത് എന്റെ ഇഷ്ടമാണ്. ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരാള്‍ക്ക് പരമാവധി എത്ര പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് എന്റെ സൗകര്യം അനുസരിച്ച് ഞാന്‍ മാറിക്കൊണ്ടേയിരിക്കും. എല്ലാ രാഷ്ട്രീയക്കാരും ട്വന്റി ട്വന്റിയെ എതിര്‍ക്കുമ്പോള്‍ എന്തോ അവര്‍ പേടിക്കുന്നുമുണ്ട്. അപ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് ഉറപ്പായി.’ ശ്രീനിവാസന്‍ പറഞ്ഞു. മനോരമയോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

ട്വന്റി-20 ല്‍ ചേര്‍ന്ന തീരുമാനം അരാഷ്ട്രീയമാണെന്ന ആരോപണത്തില്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടുവെട്ടണം. അത് തനിക്ക് സാധിക്കില്ല, അതുകൊണ്ടാണ് അരാഷ്ട്രീയക്കാരനായതെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

ശമ്പളം വാങ്ങി ജനസേവകനാവാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്നും ഈ ജീവിതത്തില്‍ എംഎല്‍എയോ മന്ത്രിയോ ഒന്നുമാകാന്‍ ഇല്ലെന്ന് 25 കൊല്ലം മുമ്പ് തീരുമാനിച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Next Story