ഇതര സംസ്ഥാന തൊഴിലാളിക്ക് അരി മേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം’; സാബുവിനെ പറയാതെ ശ്രീനിജന്
തെലങ്കാനയിലേക്ക് കിറ്റെക്സ് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാബു എം ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച് പിവി ശ്രീനിജന് എം.എല്‍.എ. ‘വലിയ കമ്പനികളിലെല്ലാം അന്യ സംസ്ഥാനങ്ങളില്‍ പക്ഷേ, അന്യ സംസ്ഥാന തൊഴിലാളിക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങിനെ’? എന്നായിരുന്നു ശ്രീനിജന് എം.എല്‍എയുടെ ചോദ്യം. സാബു ജേക്കബിനെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്. കിറ്റെക്സില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീനിജന്റെ പോസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയാ പ്രതികരണം. കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ പി വി ശ്രീനിജന് […]
9 July 2021 8:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെലങ്കാനയിലേക്ക് കിറ്റെക്സ് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാബു എം ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച് പിവി ശ്രീനിജന് എം.എല്‍.എ. ‘വലിയ കമ്പനികളിലെല്ലാം അന്യ സംസ്ഥാനങ്ങളില്‍ പക്ഷേ, അന്യ സംസ്ഥാന തൊഴിലാളിക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങിനെ’? എന്നായിരുന്നു ശ്രീനിജന് എം.എല്‍എയുടെ ചോദ്യം.
സാബു ജേക്കബിനെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്. കിറ്റെക്സില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീനിജന്റെ പോസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയാ പ്രതികരണം.
കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ പി വി ശ്രീനിജന് എംഎല്‍എയാണെന്ന ആരോപണവുമായി കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബ് നേരത്തെ രംഗത്തു വന്നിരുന്നു. കിറ്റെക്സിനെതിരായി റിപ്പോര്‍ട്ടു നല്കാന് എംഎല്‍എ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഈ നീക്കത്തില്‍ സിപിഐഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ശ്രീനിജന് ലഭിച്ചിരുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു. കിറ്റെക്സ് കമ്പനി നിയമങ്ങള്‍ക്ക് വിധേയമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കിറ്റെക്സ് ശ്രമിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം