Top

വിദ്വേഷവും അസഭ്യങ്ങളും നിറഞ്ഞ റേപ്പ് തമാശ ലോകം; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കിനാശേരി അങ്ങെനാണ്!

8 May 2021 10:42 AM GMT
അൻഷിഫ് ആസ്യ മജീദ്

വിദ്വേഷവും അസഭ്യങ്ങളും നിറഞ്ഞ റേപ്പ് തമാശ ലോകം; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കിനാശേരി അങ്ങെനാണ്!
X

സാധാരണ​ഗതിയിൽ സാമൂഹിക നന്മയ്ക്ക് വേണ്ടി നിലപാടെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെയാണ് നാം നിരീക്ഷകർ എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുക. നിലപാടുകൾ ഇവർ പുലർത്തുന്ന നിഷ്പക്ഷമായ സുതാര്യതയും ആളുകൾ അം​ഗീകരിക്കും. എന്നാൽ ചിലരുണ്ട് നിരീക്ഷകരെന്ന് പരിചയപ്പെടുത്തി വിഷം വമിക്കുന്ന കുറ്റകരമായ പ്രസ്താവനകൾ നടത്തുന്ന നിഷ്പക്ഷരെല്ലാത്ത ചിലർ, കേരളത്തിലും അത്തരക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിലെ ചില എംപിമാരും നേതാക്കളും ഉൾപ്പെടുന്നതാണ് മുകളിൽ പറഞ്ഞവരുടെ 'കൂട്ടായ്മ'യെന്നത് സവിശേഷമായി മനസിലാക്കേണ്ടതാണ്.

ശ്രീജിത്ത് പണിക്കർ ഇന്നലെ പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് കുറിപ്പും അത്തരത്തിലുള്ള വിഷം ഉൾപ്പെടുന്ന വിദ്വേഷ വിചാരമാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ ആരോ​ഗ്യമേഖലയിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ച സ്വയം നിരീക്ഷകൻ എന്ന അവകാശപ്പെടുന്ന ശ്രീജിത്ത് പണിക്കർ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത തമാശയുടെ(റേപ്പ് സർക്കാസം) ആഴം വളരെ വലുതാണ്. ഒരു ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് പേർ ചേർന്ന് ആലപ്പുഴയിൽ കൊവിഡ് രോ​ഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിക്കുന്നു. അശ്വിൻ, രേഖ എന്നിവരാണ് ആംബുലൻസ് വൈകുമെന്ന് വ്യക്തമായതോടെ രോ​ഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ ഇരുവരുടെയും പ്രവൃത്തിയെ റേപ്പ് തമാശയോട് ഉപമിച്ച് ശ്രീജിത്ത് പണിക്കർ സിപിഐഎമ്മിനെ വിമർശിച്ചു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയത്തെ അതേരൂപേണ കാണുകയെന്നത് നല്ല കാര്യം തന്നെ, പക്ഷേ പൊതു നന്മയ്ക്കായുള്ള കരുതലുകളെ സ്നേഹത്തെ പുച്ഛിക്കുകയും റേപ്പ് തമാശയായി അവതരിപ്പിക്കുകയും ചെയ്യുന്നത് സമൂഹിക വിപത്തായി കാണേണ്ടി വരും. ബലാത്സം​ഗം തമാശയല്ലെന്ന് തിരിച്ചറിയുന്നിടത്താണ് സാമൂഹിക പ്രവർത്തകനും നീരിക്ഷകനുമെല്ലാം വിജയിക്കുന്നത്. സം​ഘപരിവാറിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് നിരീക്ഷകന്റെ വേഷത്തിൽ അവതരിക്കുന്നത് കേരളത്തിൽ വിലപോവില്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയില്ലാതെ പോയത് പ്രസ്തുത പ്രമുഖന്റെ അമളിയാണ്.

ട്രോളുകൾക്കെതിരെ തെറിവിളിക്കുകയെന്നത് ശ്രീജിത്തിന്റെ മറ്റൊരു രീതിയാണ്. സൈബർ ബുള്ളിയിം​ഗിനെതിരെ ഒരുവശത്ത് പ്രതികരിക്കുകയും അതേസമയം സൈബർ ബുള്ളിയിം​ഗ് നടത്തുകയും ചെയ്യുന്ന രീതി. സൈബിറിടങ്ങളിൽ ശ്രീജിത്ത് പണിക്കരുടെ പിന്തുണയ്ക്കുന്നവർ മിക്കവരും സംഘപരിവാർ അനുകൂലികളാണ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ ഏറ്റെടുക്കുന്ന സംഘത്തിന്റെ ശക്തി പല സ്ത്രീകളും രാഷ്ട്രീയ പ്രവർത്തകരും അറിഞ്ഞിട്ടുമുണ്ട്. വിദ്വേഷ വിചാരങ്ങൾ നിറഞ്ഞ ഒരു കിനാശേരിയാക്കാൻ തുനിഞ്ഞിറങ്ങിയ പണിക്കരെന്ന് നമുക്ക് പറയാം.

ശ്രീജിത്തിന്റെ റേപ്പ് തമാശയ്ക്ക് പിന്നാലെ ഉണ്ടായ പ്രതികരണങ്ങൾ

റെജി ലൂക്കോസ് പറഞ്ഞത്: "നിരവധി ചർച്ചകളിൽ ഞാൻ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണങ്കിൽ ഇദ്ദേഹത്തിന്റെ ആദ്യ ചാനൽ ചർച്ചയിൽ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാർ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാൻ ഖണ്ഡിക്കുകയും ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്. താങ്കൾ ബിജെപി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചർച്ചയിൽ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്‌കാരത്തെയും മനുഷ്വത്‌ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവർത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ്. വനിതയടക്കം രണ്ടു DY FI പ്രവർത്തകർ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവൻ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കിൽ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാൽസംഘ നിർവചനത്തിലുള്ള അധിക്ഷേപം."

"ഇത് ആ പെൺകുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോൾ ബലാൽസംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലൻസിൽ മുൻപു ബലാൽസംഘം നടന്നിട്ടുണ്ടന്നും ഇതിന് ഉപോൽപലകമായി ഇദ്ദേഹ എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പയോഗമാണിത്. ഇടതുപക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവർത്തകയുൾപ്പെടെയുള്ള രണ്ടു പേർക്കും ( രേഖ, അശ്വിൻ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കർക്കൊപ്പം ഇനി ചാനൽ ചർച്ചയ്ക്കു ഞാനുണ്ടാവില്ല.
റെജി ലൂക്കോസ്."

പ്രേംകുമാറിന്റെ പ്രതികരണം: "പിടഞ്ഞുമരിക്കാൻ പോവുന്നൊരു സഹജീവിയെ മരണത്തിൽ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാൺകെ റേപ്പിന്റെ സാധ്യതകൾ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാൻ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കർ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതിൽക്കൂടുതലൊന്നുമില്ല; ഇതിൽക്കുറവുമില്ല."

കഴിഞ്ഞ ദിവസം പുന്നപ്രയിൽ കൊവിഡ്19 രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ ശക്തമായ പ്രചാരണം നടക്കുകയാണ്. ശ്രീജിത്ത് പണിക്കർ പങ്കെടുക്കുന്ന ചർച്ചകളിൽ നിന്നും ഇടത് നിരീക്ഷകർ മാറി നിൽക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെയാണ് നിലപാട് അറിയിച്ച് ഡോ. പ്രേംകുമാറും റെജി ലൂക്കോസും രംഗത്തെത്തിയത്. കൊവിഡ് 19 രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ ന്യായീകരണ ക്യാപ്സ്യൂൾ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു.
സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.
[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.
[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാൻ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ

Next Story

Popular Stories