Top

‘അഭിവാദ്യങ്ങള്‍ സഖാവേ, ലാല്‍സലാം’; വിവാദങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി ശ്രീജിത്ത് പണിക്കര്‍

കൊച്ചി: സൈബറിടത്തിലെ ഇടപെടലിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘപരിവാര്‍ സഹയാത്രികന്‍ ശ്രീജിത്ത് പണിക്കര്‍. ആലപ്പുഴ പുന്നപ്രയില്‍ ബൈക്കില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച സംഭവത്തിലാണ് ശ്രീജിത്തിന്റെ പ്രതികരണം. അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ടെന്ന് പണിക്കര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്. പിണറായി വിജയന്‍: ‘ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള […]

8 May 2021 5:11 AM GMT

‘അഭിവാദ്യങ്ങള്‍ സഖാവേ, ലാല്‍സലാം’; വിവാദങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി ശ്രീജിത്ത് പണിക്കര്‍
X

കൊച്ചി: സൈബറിടത്തിലെ ഇടപെടലിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘപരിവാര്‍ സഹയാത്രികന്‍ ശ്രീജിത്ത് പണിക്കര്‍. ആലപ്പുഴ പുന്നപ്രയില്‍ ബൈക്കില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച സംഭവത്തിലാണ് ശ്രീജിത്തിന്റെ പ്രതികരണം. അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ടെന്ന് പണിക്കര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്. പിണറായി വിജയന്‍: ‘ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണം. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആണെങ്കിലും ഡൊമിസിലറി കെയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണം. ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.” ലാല്‍സലാം!

ബൈക്ക് ആംബുലന്‍സിന് പകരമല്ല ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതി വെക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. പുന്നപ്രയിലെ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ആംബുലന്‍സ് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായല്‍ പകരം ഉപയോഗിക്കാവുന്ന വാഹനസംവിധാനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. സിഎഫ്എല്‍ടിസി ആണെങ്കിലും ഡൊമിസിലറി കേയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.

കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് തദ്ദേശ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്നലത്തെ സംഭവത്തിനു പിന്നാലെ ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്‌സുകളുടെ സേവനം ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററിലും സ്ഥിരം ആംബുലന്‍സ് സംവിധാനം ഉണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിയ സംഭവം ഇന്നലെ ചര്‍ച്ചയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തദ്ദേശ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story