ശ്രീധരന്‍ പിള്ള മുസ്ലീം സംഘടനയുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല
മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയും മുസ്ലീം സംഘടനകളുമായി തീരുമാനിച്ചിരുന്ന ചര്‍ച്ച റദ്ദാക്കി. കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ ശനിയാഴ്ച്ച വൈകിട്ടോടെ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചയാണ് ചില കാരണങ്ങളാല്‍ നടക്കാതെ പോയത്.

മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള മുസ്ലീം സംഘടനകളുമായി തീരുമാനിച്ചിരുന്ന ചര്‍ച്ച നടന്നില്ല. കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ ശനിയാഴ്ച്ച വൈകിട്ടോടെ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചയാണ് ചില കാരണങ്ങളാല്‍ നടക്കാതെ പോയത്. ഇരുവരും ചേര്‍ന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. അതേസമയം മറ്റ് മതസാമൂഹിക നേതാക്കളുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നു.
ചില കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ട ചര്‍ച്ച ഈ മാസം 30-ാം തിയതി നടത്തുമെന്ന് പിഎസ് ശ്രീധരന്‍ പിള്ളയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടിഎച്ച് വത്സരാജ് പറഞ്ഞു. അതിനിടെ കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍ മറ്റൊരു ചര്‍ച്ചയ്ക്ക് ശ്രീധരന്‍ പള്ളയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80 ശതമാനവും ലഭിക്കുന്നത് മുസ്ലീം വിഭാഗത്തിനാണെന്ന ആരോപണം ക്രിസ്ത്യന്‍ വിഭാഗം ഉന്നയിച്ചതായി ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കത്താണ് താന്‍ ശ്രീധരന്‍ പിള്ളയ്ക്കയച്ചതെന്ന് ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചിരുന്നു.
വിഷയം പഠിച്ചതിന് ശേഷം പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ ക്രിസ്ഥ്യന്‍ സഭകള്‍ക്കിടയിലെ പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം പ്രധാനമന്ത്രിയുമായ.ി ചര്‍ച്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രസര്‍ക്കാറുമായി അടുപ്പിക്കുന്ന പല നീക്കങ്ങളും കേരളത്തില്‍ നടക്കുന്നതിനിടെയാണ് ശ്രീധരന്‍ പിള്ളയുടെ മുസ്‌ലിം നേതാക്കളുമായുള്ള ചര്‍ച്ച ശ്രദ്ധിക്കപ്പെട്ടത്.
- TAGS:
- BJP
- PS Sreedharan Pillai