Top

‘വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ?’ ബിജെപി പ്രകടനപത്രികയ്ക്ക് പിന്നാലെ ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തുവന്നതിന് പിന്നാലെ, തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളെക്കുറിച്ച് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. 2018 സെപ്തംബര്‍ 17ന് ശ്രീധരന്‍ പിള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞ വാര്‍ത്തയുടെ പത്രഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ള നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ? തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ […]

24 March 2021 6:10 AM GMT

‘വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ?’ ബിജെപി പ്രകടനപത്രികയ്ക്ക് പിന്നാലെ ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
X

എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തുവന്നതിന് പിന്നാലെ, തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളെക്കുറിച്ച് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. 2018 സെപ്തംബര്‍ 17ന് ശ്രീധരന്‍ പിള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞ വാര്‍ത്തയുടെ പത്രഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ള നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ? തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞദിവസം പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്.”

May be an image of ‎1 person and ‎text that says '‎र පිലහඳු 8നോש 11-10-2018 പ്രകടനപത്രികയൊക്കെ കോമഡിയല്ലേ..? തിരഞ്ഞെടുപ്പു സമ യത്തു പറയുന്ന വാ ഗ്‌ദാനങ്ങൾ ആരെങ്കി ലും കാര്യമായി എടു ക്കുമോ? തിരഞ്ഞെടു പ്പിൽ ഉയർത്തുന്ന കാ ര്യങ്ങൾ യാഥാർഥ്യവു മായി ബന്ധമില്ല. പി.എസ്. ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷൻ (പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാ ഗ്‌ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു സെപ്റ്റംബർ 17നു പത്തനംതിട്ടയിൽ പറഞ്ഞത്)‎'‎‎

ലവ് ജിഹാദ്, ശബരിമല എന്നീ വിഷയങ്ങള്‍ മുന്നിലേക്ക് വച്ചുകൊണ്ടുള്ളതാണ് എന്‍ഡിഎയുടെ പ്രകടന പത്രിക. ശബരിമലയില്‍ ആചാര സംരക്ഷണത്തിന് വേണ്ടിയും ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ് നല്‍കും. ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി വര്‍ധിപ്പിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രിക മുന്നോട്ട് വെക്കുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സര്‍ക്കാര്‍ അവകാശപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്നത്. ഇത് നിഴല്‍ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

Next Story