ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കളക്ടര്‍
മലപ്പുറം: കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്. കളക്ടര്‍. കോഴിക്കോട് അസി. കളക്ടറായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീധന്യ അടുത്തയാഴ്ചയാണ് പെരിന്തല്‍മണ്ണ സബ്. കളക്ടറായി ചുമതലയേല്‍ക്കുന്നത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ വയനാട് പൊഴുതന സ്വദേശിനിയാണ്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്കു നേടിയാണ് വിജയിച്ചത്. വയനാട് വൈത്തിരി പൊഴുതന സുരേഷ്- കമല ദമ്പതികളുടെ മകളാണ്. ശ്രീധന്യയ്ക്ക് പുറമെ 2019ല്‍ ഐഎഎസ് […]
29 Jun 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്. കളക്ടര്‍. കോഴിക്കോട് അസി. കളക്ടറായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീധന്യ അടുത്തയാഴ്ചയാണ് പെരിന്തല്‍മണ്ണ സബ്. കളക്ടറായി ചുമതലയേല്‍ക്കുന്നത്.
കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ വയനാട് പൊഴുതന സ്വദേശിനിയാണ്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്കു നേടിയാണ് വിജയിച്ചത്. വയനാട് വൈത്തിരി പൊഴുതന സുരേഷ്- കമല ദമ്പതികളുടെ മകളാണ്.
ശ്രീധന്യയ്ക്ക് പുറമെ 2019ല്‍ ഐഎഎസ് ബാച്ചിലെ എട്ടുപേര്‍ക്കും സ്ഥാനമാറ്റം ലഭിച്ചിട്ടുണ്ട്. നിലവിലെ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു പുതിയ ചുമതലകളോടെ മാറി.