Top

ടോട്ടനത്തെ നയിക്കാന്‍ ജര്‍മന്‍ ഇതിഹാസം; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ക്ലബ്

ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയ ശേഷം പുതിയ പരിശീലകനെ തേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ജര്‍മന്‍ ഇതിഹാസം യര്‍ഗന്‍ ക്ലിന്‍സ്മാനെ കൊണ്ടുവരാന്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ജര്‍മനിയയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച നായകനായ ക്ലിന്‍സ്മാന്‍ പരിശീലകന്‍ എന്ന നിലയില്‍ നേരത്തെ ജര്‍മന്‍ ദേശീയ ടീമിലും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലും മികവ് തെളിയിച്ചിട്ടുണ്ട്. ടോട്ടനം ചെയര്‍മാന്‍ ഡാനിയല്‍ ലെവിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയെന്നും തനിക്ക് സ്വീകാര്യമായ വാഗ്ദാനങ്ങളാണ് ഇംഗ്ലീഷ് ക്ലബ് […]

8 Jun 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോട്ടനത്തെ നയിക്കാന്‍ ജര്‍മന്‍ ഇതിഹാസം; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ക്ലബ്
X

ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയ ശേഷം പുതിയ പരിശീലകനെ തേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ജര്‍മന്‍ ഇതിഹാസം യര്‍ഗന്‍ ക്ലിന്‍സ്മാനെ കൊണ്ടുവരാന്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

ജര്‍മനിയയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച നായകനായ ക്ലിന്‍സ്മാന്‍ പരിശീലകന്‍ എന്ന നിലയില്‍ നേരത്തെ ജര്‍മന്‍ ദേശീയ ടീമിലും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലും മികവ് തെളിയിച്ചിട്ടുണ്ട്.

ടോട്ടനം ചെയര്‍മാന്‍ ഡാനിയല്‍ ലെവിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയെന്നും തനിക്ക് സ്വീകാര്യമായ വാഗ്ദാനങ്ങളാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു വയ്ക്കുന്നതെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ക്ലിന്‍സ്മാനും സ്ഥിരീകരിച്ചിട്ടുണ്ട്.

താരമെന്ന നിലയില്‍ ടോട്ടനത്തിനായി 1994-95 സീസണില്‍ ക്ലിന്‍സ്മാന്‍ കളിച്ചിട്ടുണ്ട്. 50 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ക്ലിന്‍സ്മാന്‍ 29 ഗോളുകളും നേടിയിട്ടുണ്ട്. ഇപ്പോള്‍ പരിശീലകനായി തന്റെ പഴയ ക്ലബില്‍ തിരിച്ചെത്താനായാല്‍ അത് ഏറെ സന്തോഷം പകരുമെന്നും ക്ലിന്‍സ്മാന്‍ പറഞ്ഞു.

Next Story

Popular Stories