Top

'ഡര്‍ബന്‍ വണ്ടര്‍' ഒറ്റയ്ക്ക് അഭിനയിച്ചു യുവി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

22 Sep 2021 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡര്‍ബന്‍ വണ്ടര്‍ ഒറ്റയ്ക്ക് അഭിനയിച്ചു യുവി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
X

ഇംഗ്ലീഷ് പേസര്‍ സ്റ്റിയുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ തുടരെ ആറു സിക്‌സറുകള്‍!!! 2007 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവ്‌രാജ് സിങ് കാഴ്ചവച്ച മാസ്മരിക പ്രകടനം ഒരു ക്രിക്കറ്റ് പ്രേമിയും മറന്നിട്ടുണ്ടാകില്ല.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കിങ്‌സ്‌മെഡ് സ്‌റ്റേഡിയത്തില്‍ പിറന്ന ആ അസുലഭ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് 14 വയസു പൂര്‍ത്തിയായത്. ആ വാര്‍ഷിക ദിനത്തില്‍ ആ പ്രകടനവും തോടനുബന്ധിച്ചുള്ള സംഭവങ്ങളും ഒറ്റയ്ക്ക് അഭിനയിച്ച് ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുവി.

നിലവിലെ ഇന്ത്യന്‍ പരിശീലകനും അന്നത്തെ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ കമന്ററിയുടെ പശ്ചാത്തലത്തിലാണ് യുവി ആ സംഭവങ്ങള്‍ അഭിനയിക്കുന്നത്. വീഡിയോയില്‍ അന്നത്തെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായും, ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിങ്വുഡായും ഇംഗ്ലീഷ് താരങ്ങളായ ബ്രോഡ്, ആന്‍ഡ്രൂ ഫ്‌ളിന്റോഫ് എന്നിവരായുമെല്ലാം യുവി അഭിനനയിച്ചു തകര്‍ക്കുന്നുണ്ട്.


അന്ന് ആ പ്രകടനത്തിനു തൊട്ടുമുമ്പ് ഫ്‌ളിന്റോഫുമായി നടന്ന വാക്കുതര്‍ക്കവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റും 'കടം' വാങ്ങിയ ബാറ്റുമായാണ് യുവി അഭിനയിക്കുന്നത്. വീടിന്റെ ടെറസില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞുളള താരത്തിന്റെ പ്രകടനം ചിരിക്ക് വക നല്‍കുന്നതാണ്. അഭിനയം എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരായുന്ന യുവി താമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും വീഡിയോയുടെ താഴെ കുറിച്ച വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അടുത്തത് ബോളിവുഡ് ആയിരിക്കുമോ എന്നും താരം തമാശയോടെ ചോദിക്കുന്നു.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലായിരുന്നു യുവിയുടെ മാസ്മരിക പ്രകടനം. പേസ് ബോളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ പറത്തിയ ആ ആറ് സിക്‌സര്‍ ഫ്‌ളിന്റോഫ് ഇല്ലായിരുന്നുവെങ്കില്‍ സംഭവിക്കില്ലായിരുന്നുവെന്ന് യുവരാജ് നേരത്തെ പറഞ്ഞിരുന്നു.




Popular Stories

    Next Story