Top

''ഇന്ത്യയില്‍ നിന്ന് വന്നവര്‍ക്കൊപ്പം താമസിക്കാനാകില്ല, കോവിഡ് പകരും''; വിനേഷ് ഫോഗാട്ടിനെ സസ്‌പെന്‍ഡ് ചെയ്തു ഗുസ്തി ഫെഡറേഷന്‍

ഒളിമ്പിക് ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ സംഘത്തിന് എല്ലാം ഒരുമിച്ചാണ് താമസസൗകര്യം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എത്തിയവര്‍ക്കൊപ്പം താമസിക്കാനാകില്ലെന്നും തനിക്ക് കോവിഡ് പകരുമെന്നും താരം ശഠിച്ചതാണ് നടപടിക്കു കാരണമായത്.

11 Aug 2021 9:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്ന് വന്നവര്‍ക്കൊപ്പം താമസിക്കാനാകില്ല, കോവിഡ് പകരും; വിനേഷ് ഫോഗാട്ടിനെ സസ്‌പെന്‍ഡ് ചെയ്തു ഗുസ്തി ഫെഡറേഷന്‍
X

ടോക്യോ ഒളിമ്പിക്‌സിനു തിരശീല വീണതിനു പിന്നാലെ ഇന്ത്യന്‍ ഗുസ്തി സെന്‍സേഷന്‍ വിനേഷ് ഫോഗാട്ടിനെതിരേ കടുത്ത നടപടിയുമായി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍. ഒളിമ്പിക് വില്ലേജില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അച്ചടക്കം ലംഘിച്ചതിന് താരത്തെ ഫെഡറേഷനില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര മത്സരങ്ങളിലോ, രാജ്യത്തെ മറ്റ് ആഭ്യന്തര മത്സരങ്ങളിലോ താരത്തിന് പങ്കെടുക്കാനാകില്ല. സംഭവത്തില്‍ താരത്തിന് മറുപടി നല്‍കുവാന്‍ ഓഗസ്റ്റ് 16 വരെ സമയം നല്‍കിയിട്ടുണ്ട്.

ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി. ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന് എല്ലാം ഒരുമിച്ചാണ് താമസസൗകര്യം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എത്തിയവര്‍ക്കൊപ്പം താമസിക്കാനാകില്ലെന്നും തനിക്ക് കോവിഡ് പകരുമെന്നും താരം ശഠിച്ചതാണ് നടപടിക്കു കാരണമായത്.

ഒളിമ്പിക്‌സിനുള്ള തയാറെടുപ്പിനായി ഏറെക്കാലമായി വിദേശത്തായിരുന്ന വിനേഷ് ഹംഗറിയില്‍ നിന്നാണ് ടോക്യോയില്‍ എത്തിയത്. കോച്ച് വോളോര്‍ അക്കോസിനോടൊത്താണ് പരിശീലനം നടത്തിയതെങ്കിലും ഗെയിംസ് വില്ലേജില്‍ താമസിക്കുവാനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കുവാനും വിസമ്മതിക്കുകയായിരുന്നു.

ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോണ്‍സറായ ശിവ് നരേശിന്റെ ജഴ്‌സി ഇടാനും താരം കൂട്ടാക്കില്ല. മത്സരത്തില്‍ നൈക്കിന്റെ ജഴ്‌സി അണിഞ്ഞാണ് വിനേഷ് മത്സരത്തിനിറങ്ങിയത്.

വിനേഷിനു പുറമേ യുവതാരം സോനം മാലിക്കിനെതിരെയും ഫെഡറേഷന്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് കഴിഞ്ഞു മടങ്ങിയെത്തിയ സോനം തന്റെ പാസ്‌പോര്‍ട്ട് റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓഫീസില്‍ വന്ന് സ്വമേധയാ സ്വീകരിക്കുകയോ അല്ലെങ്കില്‍ മറ്റ് ആരെങ്കിലുമോ വിട്ടു സ്വീകരിക്കുന്നതിനു പകരം സായ് ഒഫീഷ്യലുകള്‍ തന്നെ നേരിട്ടുപോയ് പാസ്‌പോര്‍ട്ട് കളക്ട് ചെയ്ത് നന്നെ ഏല്‍പിക്കണമെന്നു ശഠിച്ചതാണ് നടപടിക്കു കാരണം.

Popular Stories

    Next Story