Top

ബോക്‌സിങ്ങും ഭാരോദ്വഹനവും ഒളിമ്പിക്‌സില്‍ നിന്ന് ഒഴിവാക്കുമോ? തിരിച്ചടി ഭയന്ന് ഇന്ത്യ

ചില മത്സരയിനങ്ങളില്‍ അഴിമതിയും മറ്റു ദുര്‍നടപടികളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നീക്കത്തിന് ഐ.ഒ.സി. തീരുമാനമെടുത്തത്.

10 Aug 2021 9:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബോക്‌സിങ്ങും ഭാരോദ്വഹനവും ഒളിമ്പിക്‌സില്‍ നിന്ന് ഒഴിവാക്കുമോ? തിരിച്ചടി ഭയന്ന് ഇന്ത്യ
X

ഒളിമ്പിക്‌സില്‍ നിന്ന് ബോക്‌സിങ്ങും ഭാരോദ്വഹനവുമുള്‍പ്പടെയുള്ള മത്സരയിനങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനവുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി) മുന്നോട്ടു പോകുന്നു. ഇതിനായി ഐ.ഒ.സിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.

ചില മത്സരയിനങ്ങളില്‍ അഴിമതിയും മറ്റു ദുര്‍നടപടികളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നീക്കത്തിന് ഐ.ഒ.സി. തീരുമാനമെടുത്തത്.

ബോക്‌സിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലുമാണ് കെടുകാര്യസ്ഥത കൂടുതല്‍. ബോക്‌സിങ് ഫെഡറേഷന്റെ തലപ്പത്തെ അഴിമതികളും പ്രശ്നങ്ങളും ഒരു ജര്‍മന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ടോക്യോ ഒളിമ്പിക്സിലെ ബോക്സിങ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍നിന്ന് ഫെഡറേഷനെ ഐ.ഒ.സി. രണ്ടു വര്‍ഷം മുന്‍പ് ഒഴിവാക്കിയിരുന്നു. 2016ല്‍ റിയോ ഡി ജനീറോയിലെ ബോക്സിങ് മത്സരങ്ങളുടെ നടത്തിപ്പിനെച്ചൊല്ലി ഉയര്‍ന്ന സംശയങ്ങളെ തുടര്‍ന്നാണിത്.

ടോക്യോ ഒളിമ്പിക്സിലെ ബോക്സിങ് മത്സരങ്ങളും നടത്തിപ്പും വിലയിരുത്തിയും പുതിയ പ്രസിഡന്റ് ഉമര്‍ ക്രെംലേവിനു കീഴില്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുമാകും പാരിസ് ഒളിമ്പിക്സില്‍ ബോക്സിന്റെ ഭാവി ഐഒസി തീരുമാനിക്കുക.

Popular Stories

    Next Story