Top

''ഞാന്‍ ഇനി സ്‌റ്റേഡിയത്തില്‍ പോലും വരില്ല''; മോശം ഫോമില്‍ മനംമടുത്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം

. ''ഞങ്ങള്‍ ഇക്കുറി പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായി. അതിനാല്‍ത്തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമം.''- ബെയ്‌ലിസ് പറഞ്ഞു.

28 Sep 2021 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ഇനി സ്‌റ്റേഡിയത്തില്‍ പോലും വരില്ല; മോശം ഫോമില്‍ മനംമടുത്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021 സീസണിന്റെ സൂപ്പര്‍ ഫ്‌ളോപ്പ് ആരാണെന്നു ചോദിച്ച ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരൊറ്റ ഉത്തരമേ കാണൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. എട്ടു മത്സരങ്ങളില്‍ നിന്ന് 24.37 ശരാശരിയില്‍ വെറും 195 റണ്‍സ് മാത്രമാണ് ഈ സൂപ്പര്‍ താരത്തിന് നേടാനായത്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ മോശം ബാറ്റിങ്ങും മോശം ക്യാപ്റ്റന്‍സിനും കാരണം വാര്‍ണറിനെ നായകസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സണ്‍റൈസേഴ്‌സ് യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ താരത്തെ പ്ലേയിങ് ഇലവനില്‍ നിന്നു തന്നെ ഒഴിവാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വാര്‍ണറിനു സ്ഥാനമുണ്ടായിരുന്നില്ല.

താരത്തെ ടീമിനൊപ്പം സ്‌റ്റേഡിയത്തില്‍പ്പോലും കാണാതിരുന്നത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുമായി വാര്‍ണറും സണ്‍റൈസേഴ്‌സ് കോച്ച് ട്രെവര്‍ ബെയ്‌ലിസും രംഗത്തു വന്നിരിക്കുകയാണ്. താന്‍ ഇനി ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനൊപ്പം സ്‌റ്റേഡിയത്തില്‍ പോലും എത്തില്ലെന്നാണ് വാര്‍ണര്‍ വ്യക്തമാക്കിയത്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും മോശം ഫോമിനെക്കുറിച്ചും പ്രതികരിക്കാന്‍ പക്ഷേ വാര്‍ണര്‍ വിസമ്മതിച്ചു. താരത്തെ ഈ സീസണിനു ശേഷം ഹൈദരാബാദ് ഒഴിവാക്കുമെന്നാണ് സൂചന.

ഈ സീസണില്‍ ഇനി വാര്‍ണറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന സൂചനയാണ് കോച്ച് ബെയ്‌ലിസ് നല്‍കിയത്. ''ഞങ്ങള്‍ ഇക്കുറി പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായി. അതിനാല്‍ത്തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമം.''- ബെയ്‌ലിസ് പറഞ്ഞു.

Next Story

Popular Stories