Top

''വാര്‍ണറല്ലേ ആള്‍, ഒരു അദ്ഭുതവും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല''; വിമര്‍നെവും പരിഹാസവുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ആദ്യപാദത്തില്‍ മോശം ഫോമിലായിരുന്ന വാര്‍ണര്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ പൂജ്യനായാണ് വാര്‍ണര്‍ പുറത്തായത്.

23 Sep 2021 5:23 PM GMT
ശ്യാം ശശീന്ദ്രന്‍

വാര്‍ണറല്ലേ ആള്‍, ഒരു അദ്ഭുതവും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല; വിമര്‍നെവും പരിഹാസവുമായി കെവിന്‍ പീറ്റേഴ്‌സണ്‍
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലും ഡേവിഡ് വാര്‍ണര്‍ വന്‍ പരാജയമായിരിക്കുമെന്നു ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ആദ്യ പാദത്തില്‍ മോശം ബാറ്റിങ് പ്രകടനംകൊണ്ട് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടുകയും ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും ചെയ്ത താരമാണ് ഡേവിഡ് വാര്‍ണര്‍.

ആദ്യപാദത്തില്‍ മോശം ഫോമിലായിരുന്ന വാര്‍ണര്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ പൂജ്യനായാണ് വാര്‍ണര്‍ പുറത്തായത്.

വാര്‍ണറുടെ പുറത്താകലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍. ''വാര്‍ണറെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ഡല്‍ഹിയുടെ പേസര്‍മാരെ നേരിടുക പ്രയാസമാണെന്ന് വാര്‍ണര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. നോക്കിയേക്കും റബാഡക്കും വാര്‍ണറുടെ വിക്കറ്റ് എങ്ങനെ അനായാസമായി നേടാമെന്ന് അറിയാം''-പീറ്റേഴ്സന്‍ പറഞ്ഞു.

അതിവേഗ ബൗളില്‍ ലെങ്ത് മനസിലാക്കാന്‍ വാര്‍ണര്‍ പ്രയാസപ്പെടുന്നുണ്ട്. വാര്‍ണറുടെ സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ പേസ് ബൗളര്‍മാരെ നേരിടുക നിലവിലെ സാഹചര്യത്തില്‍ വാര്‍ണര്‍ക്ക് ബുദ്ധിമുട്ട് തന്നെയാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. എന്നാല്‍ ഒരു സീസണിലെ മോശം പ്രകടനത്തോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് മാനസികമായി അദ്ദേഹത്തെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories