Top

കോഹ്ലിയുടെ കാര്‍ വേണോ? കൊച്ചിയില്‍ നിന്നു വാങ്ങാം, വില വെറും 1.35 കോടി!!!

കൊച്ചി കുണ്ടന്നൂരിലെ യൂസ്ഡ് കാര്‍ ഷോറൂമിലാണ് 2015-ല്‍ കോഹ്ലി സ്വന്തമാക്കിയ ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡര്‍ എന്ന 2013 മോഡല്‍ കാര്‍ വില്‍പ്പനയ്ക്കുള്ളത്. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ ഈ മോഡല്‍ ആദ്യം സ്വന്തമാക്കിയയാള്‍ കോഹ്ലിയായിരുന്നു.

22 Sep 2021 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലിയുടെ കാര്‍ വേണോ? കൊച്ചിയില്‍ നിന്നു വാങ്ങാം, വില വെറും 1.35 കോടി!!!
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ലംബോര്‍ഗിനി കാറില്‍ യാത്രചെയ്യാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. ആ കാര്‍ നമ്മുടെ സ്വന്തം കൊച്ചിയില്‍ നിന്നു സ്വന്തമാക്കാം. വില വെറും 1.35 കോടി രൂപ!!!

കൊച്ചി കുണ്ടന്നൂരിലെ യൂസ്ഡ് കാര്‍ ഷോറൂമിലാണ് 2015-ല്‍ കോഹ്ലി സ്വന്തമാക്കിയ ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡര്‍ എന്ന 2013 മോഡല്‍ കാര്‍ വില്‍പ്പനയ്ക്കുള്ളത്. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ ഈ മോഡല്‍ ആദ്യം സ്വന്തമാക്കിയയാള്‍ കോഹ്ലിയായിരുന്നു. പിന്നീട് താരം വിറ്റ ഈ കാര്‍ മറ്റൊരാള്‍ വാങ്ങുകയും മുംബൈയില്‍ നിന്നു കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.

വെറും 10,000 കിലോമീറ്റര്‍ മാത്രമാണ് ഈ വാഹനം ഓടിയിട്ടുള്ളത്. നേരത്തെ കോഴിക്കോട് ഒരു യൂസ്ഡ് കാര്‍ ഷോറൂമില്‍ ഈ കാര്‍ വില്‍പ്പനയ്ക്കു വച്ചിരുന്നു. പിന്നീടാണ് ഇതു കൊച്ചിയിലേക്കു മാറ്റിയത്. മലയാള ചലചിത്രതാരം ഗിന്നസ് പക്രു തന്റെ മകളുടെ ലംബോര്‍ഗിനി യാത്രയെന്ന ആഗ്രഹം സാധിച്ചുകൊടുത്തതു സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് കോഹ്ലിയുടെ ഈ കാര്‍ കൊച്ചിയില്‍ എത്തിയതു സംബന്ധിച്ച വാര്‍ത്തകള്‍ വൈറലായത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ഈ വാഹനം എല്‍.പി.560-4 എന്ന വേരിയന്റിലാണ് അറിയപ്പെടുന്നത്. ഫോര്‍വീല്‍ ഡ്രൈവുള്ള ഈ കാറിന്റെ പരമാവധി പവര്‍ 560 പി.എസ്. ആണ്. ടോര്‍ക്ക് 540 എന്‍.എമ്മും. സിറ്റി പരിധിയില്‍ നാലു കിലോമീറ്ററും ഹൈവേകളില്‍ 6.5 കിലോമീറ്ററുമാണ് പരമാവധി മൈലേജ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും നാലു സെക്കന്‍ഡുകള്‍ മതി. 324 കിലോമീറ്ററാണ് പരമാവധി വേഗത.

കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ:-


















Popular Stories

    Next Story