Top

വിരാട് കൊഹ്‌ലി ട്വന്റി-20 നായക സ്ഥാനം രാജിവെച്ചു

ട്വന്റി-20 ലോകകപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും നായകസ്ഥാനത്ത് നിന്ന് സൂപ്പര്‍ താരം മാറിനില്‍ക്കുക.

16 Sep 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരാട് കൊഹ്‌ലി ട്വന്റി-20 നായക സ്ഥാനം രാജിവെച്ചു
X

മുംബൈ: വിരാട് കൊഹ്‌ലി ട്വന്റി-20 നായക സ്ഥാനം രാജിവെച്ചു. കൊഹ്‌ലിയുടെ പ്രകടനവുമായി ബന്ധപ്പെട്ട് സമീപകാലത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു, പിന്നാലെയാണ് രാജി പ്രഖ്യാപനം. അതേസമയം ട്വന്റി-20 ലോകകപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും നായകസ്ഥാനത്ത് നിന്ന് സൂപ്പര്‍ താരം മാറിനില്‍ക്കുക. കോച്ച് രവി ശാസ്ത്രിയുമായി ഉപനായകന്‍ രോഹിത് ശര്‍മ്മയുമായിട്ടും വിഷയം ചര്‍ച്ച ചെയ്തുവെന്നും ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുകയാണെന്നും താരം വ്യക്തമാക്കി.

വിഷയത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും പ്രസിഡന്റ് സൗരവ് ഗാംഗുലുമായി ചര്‍ച്ച നടത്തിയതായും കൊഹ് ലി ട്വീറ്റ് ചെയ്തിട്ടുണ്ട്. ടീമില്‍ ബാറ്റ്‌സ്മാനായി തുടരനാണ് താല്‍പ്പര്യമെന്നും സമീപ വര്‍ഷങ്ങളിലെ തിരക്കും ജോലിഭാരവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നുമാണ് വിശദീകരണം. വളരെയേറെ ചിന്തിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.


വിരാട് കൊഹ് ലിക്ക് പകരം ലോകകപ്പിന് ശേഷം ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കുമെന്നാണ് സൂചന. സമീപ കാലങ്ങളില്‍ വിരാട് കൊഹ്‌ലിയുടെ പ്രകടനത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ താരത്തിന്റെ പ്രകടനവും ചോദ്യങ്ങളുയര്‍ത്തി. ഈ സാഹചര്യത്തിലാണ് മാറിനില്‍ക്കലെന്നാണ് സൂചന.

Popular Stories

    Next Story