Top

ക്രിസ്റ്റിയാനോ വന്നു; സഹതാരങ്ങളെ 'ചെറുതാക്കി' യുണൈറ്റഡ്, ലേശം ഉളുപ്പു വേണമെന്ന് സോഷ്യല്‍ മീഡിയ

റൊണാള്‍ഡോയൊന്നും ഇല്ലാതിരുന്ന കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന്റെ ഏക രക്ഷകന്‍ ബ്രൂണോയായിരുന്നു. ഇപ്പോള്‍ സി.ആര്‍. വന്നപ്പോള്‍ ആ ഓര്‍മകള്‍ എല്ലാം മായ്ച്ച് കളഞ്ഞ് ബ്രൂണോയെ ചെറുതാക്കിയത് ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം.

10 Sep 2021 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസ്റ്റിയാനോ വന്നു; സഹതാരങ്ങളെ ചെറുതാക്കി യുണൈറ്റഡ്,  ലേശം ഉളുപ്പു വേണമെന്ന് സോഷ്യല്‍ മീഡിയ
X

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിമുറ്റത്തേക്ക് പോചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയതിന്റെ ആഹ്‌ളാദത്തിലാണ് ക്ലബ് അധികൃതരും ആരാധകരും. റൊണാള്‍ഡോയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി പലവിധ രീതികളും യുണൈറ്റഡും ആരാധകരും പരീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ അതിലൊന്നു വലിയ വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡിലെ പോസ്റ്ററില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വേണ്ടി ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ചിത്രം ചെറുതാക്കിയതാണ് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നത്. റൊണാള്‍ഡോയൊന്നും ഇല്ലാതിരുന്ന കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന്റെ ഏക രക്ഷകന്‍ ബ്രൂണോയായിരുന്നു. ഇപ്പോള്‍ സി.ആര്‍. വന്നപ്പോള്‍ ആ ഓര്‍മകള്‍ എല്ലാം മായ്ച്ച് കളഞ്ഞ് ബ്രൂണോയെ ചെറുതാക്കിയത് ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം.

2020 ജനുവരിയില്‍ ടീമിലെത്തിയത് മുതല്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ചുകന്ന ചെകുത്താന്മാരുടെ പ്രധാന താരമാണ്. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ ഇതിനാണ് മാറ്റമുണ്ടാകുന്നത്. പോസ്റ്ററില്‍ ക്രിസ്റ്റിയാനോയുടെ ഫോട്ടോ വലുതും ഫെര്‍ണാണ്ടസിന്റേത് ചെറുതുമായാണ് ഇപ്പോള്‍ സ്ഥാപിച്ചത്. ക്രിസ്റ്റിയാനോ ക്ലബ്ബിലെത്തിയത് ഏറെ ആവേശമാണ് നല്‍കുന്നതെന്ന് പോര്‍ച്ചുഗല്‍ ടീമിലെ സഹതാരം കൂടിയായ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച അയര്‍ലാന്റിനെതിരെ ഇരുവരും കളിച്ച പോര്‍ച്ചുഗല്‍ ടീം 2-1 ന് വിജയം നേടിയിരുന്നു.

Next Story