Top

ടോക്യോ ഒളിമ്പിക്സ് മെഡൽ: ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്

ലൂസേഴ്സ് ഫൈനലിൽ നിർണായക സേവ് ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു ശ്രീജേഷ്.

10 Aug 2021 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോക്യോ ഒളിമ്പിക്സ് മെഡൽ: ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്
X

കൊച്ചി:ടോക്യോ ഒളിമ്പിക്സ് വെങ്കൽ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ​ഗോൾ കീപ്പർ പി ആര്‍. ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. ലൂസേഴ്സ് ഫൈനലിൽ നിർണായക സേവ് ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു ശ്രീജേഷ്. എറണാകുളം ജില്ലാ പഞ്ചായത്ത് ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശ്രീജേഷിനുള്ള ആദരവായി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകാൻ തീരുമാനമായത്.

ഇന്ത്യയുടെ പുരുഷ വനിത ഹോക്കി ടീമുകൾ മിന്നും പ്രകടനമാണ് ടോക്യോയിൽ നടത്തിയത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ കരുത്തരായ ജര്‍മനിയെ 5-4 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം മെഡല്‍ സ്വന്തമാക്കിയത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തി നാലാം സ്ഥാനത്തെത്തിയാണ് വനിതകള്‍ ഇന്ത്യയുടെ അഭിമാനമായത്.

Popular Stories

    Next Story