Top

ശ്രേയസ് തിരിച്ചുവരുന്നു; പന്തിനെ നായക സ്ഥാനത്തു നിന്ന് ഡല്‍ഹി മാറ്റുമോ?

പരുക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ ശ്രേയസ് കളിച്ചിരുന്നില്ല. ശ്രേയസിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഡല്‍ഹിയെ നയിച്ചത്. പന്തിന്റെ കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

12 Aug 2021 3:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയസ് തിരിച്ചുവരുന്നു; പന്തിനെ നായക സ്ഥാനത്തു നിന്ന് ഡല്‍ഹി മാറ്റുമോ?
X

പരുക്കില്‍ നിന്നു മുക്തനായ രേശയസ് അയ്യര്‍ അടുത്തമാസം പുനരാരംഭിക്കുന്ന ഐ.പി.എല്ലിലെ ശേഷിച്ച മത്സരങ്ങഴില്‍ കളിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ സീസണില്‍ അവരെ ഫൈനലിലേക്ക് നയിച്ച നായകനാണ് ശ്രേയസ്.

പരുക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ ശ്രേയസ് കളിച്ചിരുന്നില്ല. ശ്രേയസിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഡല്‍ഹിയെ നയിച്ചത്. പന്തിന്റെ കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ശ്രേയസ് തിരിച്ചുവരുമ്പോള്‍ ആരെ നായകനാക്കുമെന്ന തലവേദനയിലാണ് ഡല്‍ഹി ടീം മാനേജ്‌മെന്റ്്. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരക്കിടെയാണ് ശ്രേയസിന് തോളിന് പരുക്കേറ്റിരുന്നത്. പിന്നീട് ഇത് വരെ ചികിത്സയും വിശ്രമവുമായിരുന്നു.

ഇന്ത്യക്ക് ഇനി ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യക്ക് അധികം മത്സരങ്ങളില്ല. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ദേശീയ ടീമില്‍ ഇപ്പോള്‍ ശ്രേയസിന് സ്ഥാനം ഉറപ്പില്ലെന്നതാണ് അവസ്ഥ. ഐപിഎല്ലിലെ പ്രകടനമായിരിക്കും ശ്രേയസിന് നിര്‍ണായകമാവുക.

റിഷഭ് പന്തിനെ ഇനി നായകസ്ഥാനത്ത് നിന്ന് മാറ്റണമോയെന്നതാണ് ഡല്‍ഹി നേരിടുന്ന തലവേദന. ഇന്ത്യന്‍ ടീമിലെ അടുത്ത സുപ്രധാന താരമായാണ് പന്തിനെ വിലയിരുത്തുന്നത്. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അത് മെഗാ ഐ.പി.എല്‍ ലേലത്തില്‍ ഡല്‍ഹിക്ക് തിരിച്ചടിയാവാനുള്ള സാധ്യതയുമുണ്ട്.




Next Story