Top

ഐ.പി.എല്‍. രണ്ടാം പാദത്തിനു മുന്നേ ചെന്നൈയ്ക്കു തിരിച്ചടി; മുംബൈയ്‌ക്കെതിരേ കളിക്കാന്‍ സൂപ്പര്‍ താരമില്ല

ഒന്നാം പാദത്തില്‍ ചെന്നൈയ്ക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് കറന്‍. യുവതാരത്തിന്റെ അഭാവം ചെന്നൈയ്ക്കു കനത്ത തിരിച്ചടിയാകുമെന്നു തീര്‍ച്ചയാണ്. വാലറ്റത്ത് ക്ഷണത്തില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള കറന്റെ കഴിവ് ആദ്യപാദത്തില്‍ ചെന്നൈയ്ക്ക് ഏറെ ഉപകാരം ചെയ്തിരുന്നു.

15 Sep 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.പി.എല്‍. രണ്ടാം പാദത്തിനു മുന്നേ ചെന്നൈയ്ക്കു തിരിച്ചടി; മുംബൈയ്‌ക്കെതിരേ കളിക്കാന്‍ സൂപ്പര്‍ താരമില്ല
X

ഐ.പി.എല്‍. 2021-ന്റെ രണ്ടാം പാദത്തിന് മൂന്നു ദിവസത്തിനപ്പുറം യു.എ.ഇയില്‍ തുടക്കമാകാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ 19-ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ നിരയില്‍ സൂപ്പര്‍താരവും ഓള്‍റൗണ്ടറുമായ സാം കറന്‍ ഉണ്ടാകില്ല.

ഇംഗ്ലീഷ് യുവതാരമായ സാം കറന്‍ കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലിനായി യു.എ.ഇയില്‍ എത്തിച്ചേര്‍ന്നത്. യു.കെയില്‍ നിന്നുള്ള യാത്രക്കാര്‍ യു.എ.ഇ. നിയമം അനുസരിച്ചുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുംബൈയ്‌ക്കെതിരായ മത്സരദിനം ആകുമ്പോഴേക്കും ഇതു പൂര്‍ത്തിയാകില്ലെന്നതാണ് സാം കറന്‍ ഇല്ലാതെ ചെന്നൈ ഇറങ്ങാന്‍ കാരണം.

ഒന്നാം പാദത്തില്‍ ചെന്നൈയ്ക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് കറന്‍. യുവതാരത്തിന്റെ അഭാവം ചെന്നൈയ്ക്കു കനത്ത തിരിച്ചടിയാകുമെന്നു തീര്‍ച്ചയാണ്. വാലറ്റത്ത് ക്ഷണത്തില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള കറന്റെ കഴിവ് ആദ്യപാദത്തില്‍ ചെന്നൈയ്ക്ക് ഏറെ ഉപകാരം ചെയ്തിരുന്നു.

കറന്റെ വാര്‍ത്തകള്‍ക്കടിയില്‍ ചെന്നൈയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മുന്‍നിര ബാറ്റിങ്ങിനെ വിശ്വസ്തനായ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലീസിസ് പരുക്കില്‍ നിന്നു മുക്തനായി എന്ന വാര്‍ത്തയാണ് അവര്‍ക്ക് ആശ്വാസമാകുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്.

Popular

    Next Story