Top

റൊണാള്‍ഡോ നാളെ ഇറങ്ങും; ഓള്‍ഡ്ട്രാഫോര്‍ഡ് ചെങ്കടലാക്കാന്‍ കച്ചകെട്ടി ആരാധകര്‍

ന്യൂകാസിലിനെതിരെ റൊണാള്‍ഡോ പതിനൊന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പത്തിലും യുണൈറ്റഡ് ജയിച്ചു. റൊണാള്‍ഡോ ഹാട്രിക്ക് ഉള്‍പ്പടെ ആറ് ഗോള്‍ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

10 Sep 2021 4:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോ നാളെ ഇറങ്ങും; ഓള്‍ഡ്ട്രാഫോര്‍ഡ് ചെങ്കടലാക്കാന്‍ കച്ചകെട്ടി ആരാധകര്‍
X

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാമൂഴത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ കളത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന് എതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായത്തില്‍ സി.ആര്‍. 7 വീണ്ടും ചുവന്ന് ചെകുത്താന്മാരില്‍ ഒരാളായി ഉണ്ടാകും.

സി.ആറിന്റെ വരവോടെ തന്നെ പ്രീമിയര്‍ ലീഗ് ഏറെ ശ്രദ്ധേയമായ സാഹചര്യത്തില്‍ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു തീര്‍ന്നിട്ടുണ്ട്. സി.ആറിന്റെ നാളത്തെ 'രണ്ടാം അരങ്ങേറ്റം' ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡും ആരാധകരും.

ഇതിനിടെയില്‍ കരിഞ്ചന്തയും പൊടിപൊടിക്കുകയാണ്. ആദ്യമേ ടിക്കറ്റുകള്‍ സ്വന്തമാക്കി മറിച്ച് വില്‍ക്കുന്നവര്‍ തീവിലയാണ് ചോദിക്കുന്നത്. നിലവില്‍ ഇപ്പോള്‍ യുണൈറ്റഡ്-ന്യൂകാസില്‍ മത്സരത്തിന്റെ ടിക്കറ്റിന് 1700 പൗണ്ട് വരെയായി വില. 135 പൗണ്ടിന് കഴിഞ്ഞ സീസണില്‍ വിറ്റുപോയ ടിക്കറ്റാണിതെന്ന് ഓര്‍ക്കണം.

ന്യൂകാസിലിനെതിരെ റൊണാള്‍ഡോ പതിനൊന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പത്തിലും യുണൈറ്റഡ് ജയിച്ചു. റൊണാള്‍ഡോ ഹാട്രിക്ക് ഉള്‍പ്പടെ ആറ് ഗോള്‍ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മുന്നേറ്റനിരയില്‍ റൊണാള്‍ഡോയ്ക്കൊപ്പം കോച്ച് ഒലേ സോള്‍ഷെയര്‍ ആരെ കളത്തിലിറക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, എഡിന്‍സന്‍ കവാനി, മേസണ്‍ ഗ്രീന്‍വുഡ്, ജെയ്ഡന്‍ സാഞ്ചോ, ആന്തണി മാര്‍ഷ്യാല്‍ എന്നീ താരങ്ങഴാണ് ടീമിലുള്ളത്.

Next Story