Top

പോരാട്ടം രോഹിതും വാര്‍ണറും തമ്മില്‍; ഇന്ത്യന്‍ താരം ലോകകപ്പിന്റെ പര്യായം, ട്വന്റി 20 ലോകകപ്പ് സാധ്യത വിലയിരുത്തി ദിനേഷ് കാര്‍ത്തിക്

രോഹിത്തും ലോകകപ്പും തമ്മില്‍ അസാധാരണമായ ബന്ധമാണുള്ളതെന്നും ലോകകപ്പിന്റെ തന്നെ പര്യായമാണ് ഇന്ത്യന്‍ ഉപനായകനെന്നും കാര്‍ത്തിക് പറഞ്ഞു.

23 Aug 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോരാട്ടം രോഹിതും വാര്‍ണറും തമ്മില്‍; ഇന്ത്യന്‍ താരം ലോകകപ്പിന്റെ പര്യായം, ട്വന്റി 20 ലോകകപ്പ് സാധ്യത വിലയിരുത്തി ദിനേഷ് കാര്‍ത്തിക്
X

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മികച്ച് ബാറ്റ്‌സ്മാനാകാന്‍ മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തമ്മിലായിരിക്കുമെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

''ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ രണ്ടു പേരാണ് രോഹിത്തും വാര്‍ണറും. സ്വന്തം ടീമിനായി റണ്‍സ് വാരിക്കൂട്ടാന്‍ അതിയായ ദാഹമുള്ളവരാണ് ഇവര്‍. ഇവരിലൊരാളായിരിക്കും ഈ ലോകകപ്പിന്റെ താരം'' -ഐ.സി.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ വെസ്റ്റിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയുമായുള്ള ചര്‍ച്ചയ്ക്കിടെ കാര്‍ത്തിക് പറഞ്ഞു.

ഇവരെ കവച്ചു വയ്ക്കാന്‍ ഈ ലോകകപ്പില്‍ മാറ്റാരുമുണ്ടാകില്ലെന്നും വ്യക്തിപരമായ അഭിപ്രായത്തില്‍ വാര്‍ണറിനെക്കാള്‍ അല്‍പംകൂടി സാധ്യത രോഹിതിനാണെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി. കാരണം രോഹിത്തും ലോകകപ്പും തമ്മില്‍ അസാധാരണമായ ബന്ധമാണുള്ളതെന്നും ലോകകപ്പിന്റെ തന്നെ പര്യായമാണ് ഇന്ത്യന്‍ ഉപനായകനെന്നും കാര്‍ത്തിക് പറഞ്ഞു.

2019-ലെ ഏകദിന ലോകകപ്പില്‍ രോഹിത് അഞ്ചു സെഞ്ചുറികള്‍ അടിച്ചെടുത്ത് ലോക റെക്കോഡ് കുറിച്ചിരുന്നു. ഇന്ത്യയെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിക്കുന്നതിലും രോഹിത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മുന്നേറ്റം

അതേസമയം, ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും കാര്‍ത്തിക് നേരത്തേ പ്രവചിച്ചിരുന്നു. ഇന്ത്യയും നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഫൈനലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയാണ് എന്റെ ഫേവറിറ്റ് ടീം. അതു കഴിഞ്ഞാല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വിന്‍ഡീസിനെയാണ്. ടി20 ഫോര്‍മാറ്റില്‍ അവരുടെ കളി രസിപ്പിക്കുന്നതാണ്. ഈ ഫോര്‍മാറ്റിലാണ് അവര്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും വിന്‍ഡീസുമാണ് ഏറ്റുമുട്ടുന്നതെങ്കില്‍ താന്‍ വിന്‍ഡീസിനൊപ്പമായിരിക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories