'ഉറക്കമാണ് ജീവിതമെങ്കില്‍'!!! ടീം ബസില്‍ യുവതാരങ്ങളെ 'പിടികൂടി' രോഹിത് ശര്‍മ
ലോര്‍ഡ്സ് ടെസ്റ്റിനു ശേഷം അഞ്ചു ദിവസം ലണ്ടനില്‍ തങ്ങിയ ഇന്ത്യ അവിടെ നിന്ന് ബസിലാണ് ലീഡ്സിലേക്ക് തിരിച്ചത്. ടീമംഗങ്ങളായ പൃഥ്വി ഷാ, ഷാര്‍ദൂല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഈ ബസ് യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
23 Aug 2021 8:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോര്‍ഡ്സിലെ ഐതിഹാസിക വിജയത്തിനു ശേഷം ആറു ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങിയിരിക്കുകയാണ്. ലീഡ്സിലെ ഹെഡ്ഡിങ്ലിയില്‍ 25-ന് ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനത്തിനിറങ്ങി.
ലോര്‍ഡ്സ് ടെസ്റ്റിനു ശേഷം അഞ്ചു ദിവസം ലണ്ടനില്‍ തങ്ങിയ ഇന്ത്യ അവിടെ നിന്ന് ബസിലാണ് ലീഡ്സിലേക്ക് തിരിച്ചത്. ടീമംഗങ്ങളായ പൃഥ്വി ഷാ, ഷാര്‍ദൂല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഈ ബസ് യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലണ്ടനില്‍ നിന്ന് ലീഡ്സിലേക്കുള്ള ദൈര്‍ഘ്യമേറിയ യാത്രയ്ക്കിടയില്‍ ടീം ബസില്‍ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്ന പൃഥ്വി ഷായുടെയും ഷാര്ദൂലിന്റെയും ചിത്രമാണ് രോഹിത് പങ്കുവച്ചത്.
'ഉറക്കമാണ് ജീവിതമെങ്കില്‍'!!! എന്ന കുറിപ്പോടെയാണ് യുവതാരങ്ങളുടെ ഗാഡനിദ്ര രോഹിത് ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. ചിത്രം പുറത്തുവന്നതോടെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുവന്നു.
ഇന്ത്യന്‍ ടീമിലെ ഏറ്റവും അലസനും ഉറക്കപ്രിയനും രോഹിത് ശര്മയാണെന്നത് പരസ്യമായ രഹസ്യമാണ്. കോച്ച് രവി ശാസ്ത്രി, മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി, നിലവിലെ നായകന് വിരാട് കോഹ്ലി തുടങ്ങിയവരൊക്കെ രോഹിതിന്റെ ഉറക്കം സംബന്ധിച്ച് രസകരമായ കഥകള്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ആ രോഹിത് തന്നെ യുവതാരങ്ങളുടെ ഉറക്കത്തിന്റെ ചിത്രം പകര്‍ത്തി പുറത്തുവിട്ടതാണ് ആരാധകര്‍ ചിത്രം വൈറലാക്കാന്‍ കാരണം.