ശ്രേയസ് തല്ക്കാലം കളിച്ചാല്‍ മതി, യു.എ.ഇയിലും പന്ത് തന്നെ നയിക്കട്ടെ; നിലപാട് വ്യക്തമാക്കി ഡല്‍ഹി
ഐപിഎല്‍ മെഗാലേലത്തിന് മുന്‍പ് റിഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താനാണ് ഡല്‍ഹിയുടെ ശ്രമം. ലേലത്തിലാണങ്കില് പന്തിനെ വലിയ വിലകൊടുത്ത് തിരിച്ച് വാങ്ങേണ്ടി വരുമെന്നതു മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ടീമിന്റെ ഈ നീക്കം.
30 Aug 2021 5:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഈ സീസണിലെ ഐ.പി.എല്‍. മത്സരങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുമ്പോള് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ യൂഎ.ഇയിലൂം റിഷഭ് പന്ത് തന്നെ നയിക്കുമെന്ന് ടീം മാനേജ്മെന്റ്.
ഡല്‍ഹിയെ ആദ്യമായി ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ പരുക്കേറ്റ ഒഴിവിലാണ് പന്ത് ടീമിന്റെ നായകനായത്. പരുക്കില്‍ നിന്നു മുക്തനായ ശ്രേയസ് യു.എ.ഇയില്‍ ടീമിലേക്ക് തിരിച്ചത്തുമെന്ന് ഉറപ്പായതോടെ ആരാകും നായകന് എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ പന്ത് തന്നെ നായകനായി തുടരാനാണ് ഇപ്പോള്‍ മാനേജ്മെന്റ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പന്തിന്റെ നേതൃത്വത്തിലും ഡല്‍ഹി മികച്ച പ്രകടനമാണ് നടത്തിയത്.
പരിക്കില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ തന്നെ ശ്രേയസിന് നായകസ്ഥാനം നല്‍കേണ്ടെന്നാണ് ഡല്‍ഹി മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലികമായി ലീഗ് നിര്‍ത്തുമ്പോള്‍ എട്ട് മത്സരങ്ങളില്‍ ആറെണ്ണത്തിലും ഡല്‍ഹി വിജയിച്ച ഡല്‍ഹി ഒന്നാം സ്ഥാനത്താണ്.
ഐപിഎല്‍ മെഗാലേലത്തിന് മുന്‍പ് റിഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താനാണ് ഡല്‍ഹിയുടെ ശ്രമം. ലേലത്തിലാണങ്കില് പന്തിനെ വലിയ വിലകൊടുത്ത് തിരിച്ച് വാങ്ങേണ്ഖി വരുമെന്നതു മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ടീമിന്റെ ഈ നീക്കം.
നായക സ്ഥാനം പന്തിന് നല്കുന്നതില് എതിര്‍പ്പില്ലെന്ന് നേരത്തെ ശ്രേയസും വ്യക്തമാക്കിയിരുന്നു. ''ക്യാപ്റ്റന്‍സിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അത് മാനേജ്മെന്റാണ് നിശ്ചയിക്കുക. നിലവിലെ നാായകന് മാറണമെന്ന് അഭിപ്രായമില്ല. പന്തിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തുകയാണ്. പോയിന്റ് പട്ടികയിലും തലപ്പത്താണ്. നായക സ്ഥാനത്തെക്കാള്‍ ടീം ആദ്യമായി ഐ.പി.എല്‍. കിരീടം ഉയര്‍ത്തണം എന്നതു മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്''- ശ്രേയസ് പറഞ്ഞു.