Top

എംബാപ്പെയ്ക്കായി റയലിന്റെ വമ്പന്‍ നീക്കം; മിണ്ടാതെ പി.എസ്.ജിയും താരവും

ലയണല്‍ മെസി- കിലിയന്‍ എംബാപ്പെ- നെയ്മര്‍ എന്നീ ത്രയത്തെ ഒരുമിച്ചിറക്കി നേട്ടം കൊയ്യാനാണ് പി.എസ്.ജി. ആഗ്രഹിക്കുന്നത്. എന്നാല്‍ മെസിയുടെ വരവോടെ താന്‍ ഒതുങ്ങിപ്പോയേക്കുമെന്ന ആശങ്കയിലാണ് എംബാപ്പെ.

25 Aug 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംബാപ്പെയ്ക്കായി റയലിന്റെ വമ്പന്‍ നീക്കം; മിണ്ടാതെ പി.എസ്.ജിയും താരവും
X

ഫ്രഞ്ച് യുവ സൂപ്പര്‍ താരവും പി.എസ്.ജിയുടെ മുന്നണി പോരാളിയുമായ കിലിയന്‍ എംബാപ്പെയ്ക്കായി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വലവിരിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. എന്നാല്‍ ഇതുവരെ പി.എസ്.ജിയോ. എംബാപ്പെയോ റയലിന് അനുകൂലമായ ഒരടയാളവും നല്‍കിയിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ആരെയും കണ്ണഞ്ചിക്കുന്ന വാഗ്ദാനവുമായി റയല്‍ തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. എംബാപ്പെയ്ക്കായി 160 മില്യണ്‍ യൂറോയുടെ കരാറാണ് റയല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്തു വില കൊടുത്തും താരത്തെ സ്വന്തമാക്കുമെന്ന് നേരത്തെ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് പറഞ്ഞിരുന്നു.

എന്നാല്‍ പുതിയ സീസണ്‍ തുടങ്ങിയ ശേഷവും അനുകൂല നീക്കം കാണാത്തതിനേത്തുടര്‍ന്നാണ് റയല്‍ ഇത്തരത്തില്‍ വമ്പന്‍ ഓഫര്‍ തന്നെ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് വിഖ്യാത ഇറ്റാലിയന്‍ ഫുട്‌ബോള്‍ റിപ്പോര്‍ട്ടറായ ഫബ്രിസിയോ റൊമാനോയാണ് സഥിരീകരണം നടത്തിയത്.

അതേസമയം എംബാപ്പെയ്ക്കു റയലിലേക്കുള്ള നീക്കത്തിനോട് താല്‍പര്യമുണ്ടെങ്കിലും പി.എസ്.ജി. ഇതുവരെ റയലിന്റെ ബിഡ് കണ്ടതായി പോലും നടിച്ചിട്ടില്ല. താരത്തെ ഒരു കാരണവശാലും വില്‍ക്കില്ല എന്നാണ് പി.എസ്.ജി. പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതേസമയം താരം ഇതുവരെ ക്ലബുമായുള്ള കരാര്‍ പുതുക്കാനും തയാറായിട്ടില്ല. മൂന്നു തവണ കരാര്‍ പുതുക്കാന്‍ പി.എസ്.ജി. നീക്കം നടത്തിയെങ്കിലും താരം അത്ു നിരസിക്കുകയായിരുന്നു.

ലയണല്‍ മെസി- കിലിയന്‍ എംബാപ്പെ- നെയ്മര്‍ എന്നീ ത്രയത്തെ ഒരുമിച്ചിറക്കി നേട്ടം കൊയ്യാനാണ് പി.എസ്.ജി. ആഗ്രഹിക്കുന്നത്. എന്നാല്‍ മെസിയുടെ വരവോടെ താന്‍ ഒതുങ്ങിപ്പോയേക്കുമെന്ന ആശങ്കയിലാണ് എംബാപ്പെ.

എംബാപ്പെ നേരത്തെ തന്നെ റയലിലേക്ക് പോകാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതു മുന്നില്‍ക്കണ്ട് എംബാപ്പെ ക്ലബ് വിടുക ആണെങ്കില്‍ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന നിമിഷങ്ങളില്‍ പോര്‍ചുഗല്‍ ഇതിഹാം ക്രിസ്റ്റാനോ റൊണാള്‍ഡോയെ ടീമില്‍ എത്തിക്കാനും പി.എസ്.ജി. ലക്ഷ്യമിടുന്നുണ്ട്.

Next Story

Popular Stories