Top

മെസ്സിയുടെ വീട്ടില്‍ വന്‍ മോഷണം; കളളന്മാര്‍ പണവും ആഭരണങ്ങളും കവര്‍ന്നു

മെസ്സിയുടെ വീട്ടിലെ പൂട്ടാതെകിടന്ന ബാല്‍ക്കണി വഴിയാണ് കളളന്മാര്‍ അകത്തുകയറിയത്.

3 Oct 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസ്സിയുടെ വീട്ടില്‍ വന്‍ മോഷണം; കളളന്മാര്‍ പണവും ആഭരണങ്ങളും കവര്‍ന്നു
X

പാരിസില്‍ പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കളളന്‍ കയറി. മെസ്സിയും കുടുംബവും താമസിക്കുന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയല്‍ മോസുവിലെ റൂമിലാണ് കള്ളന്മാര്‍ കയറി മോഷണം നടത്തിയത്. ദ സണ്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

മെസ്സിയുടെ വീട്ടിലെ പൂട്ടാതെകിടന്ന ബാല്‍ക്കണി വഴിയാണ് കളളന്മാര്‍ അകത്തുകയറിയത്. മെസ്സിയുടെ റൂമില്‍നിന്നും ആഭരണങ്ങളും പണവും മോഷണം പോയിട്ടുണ്ട്. മറ്റു റൂമുകളിലും മോഷണം നടന്നിട്ടുണ്ട്. ദുബൈയില്‍ നിന്നെത്തിയ സ്ത്രീയുടെ നെക്ലേസും, അഞ്ഞൂറ് പൗണ്ടിന്റെ കമ്മലും, രണ്ടായിരം പൗണ്ടും മോഷണം പോയതായാണ് റിപ്പോര്‍ട്ട് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റിലാണ് ബാഴ്‌സ വിട്ട് മെസ്സി പാരിസിലേക്ക് ചേക്കേറിയത്. ഭാര്യ റൊക്കുസോയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. മറ്റൊരു വീട് ഒരുങ്ങുന്നത് വരെ മെസ്സിയും കുടുംബവും ഈ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. ബാഴ്‌സയില്‍ നിന്ന് എത്തിയ ശേഷം താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആയിരകണക്കിന് പൗണ്ട് മോഷണം പോയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

Popular Stories