Top

തോറ്റ് നിൽക്കേ അഞ്ച് മിനുട്ടിനിടെ മൂന്ന് ഗോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടനേട്ടം ത്രില്ലിങ്ങ് ട്വിസ്റ്റോടെ

സിറ്റി പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോൾ വോൾവർഹാംപ്ടണിനോട് 1-1 സമനിലയുമായി ലിവർപൂൾ കിരീട നേട്ടത്തിനൊരുങ്ങുകയായിരുന്നു

22 May 2022 6:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോറ്റ് നിൽക്കേ അഞ്ച് മിനുട്ടിനിടെ മൂന്ന് ഗോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടനേട്ടം ത്രില്ലിങ്ങ് ട്വിസ്റ്റോടെ
X

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നാടകീയതകൾക്കൊടുവിൽ കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. രണ്ടു ​ഗോളുകൾക്ക് പിറകിൽ നിന്നതിനു ശേഷം അഞ്ചുമിനിറ്റിൽ ‌മൂന്ന് ​ഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കിയത്. ഇതോടെ ലിവർപൂളിന്റെ കിരീടമോഹം പൊലിഞ്ഞു.

76 മിനിറ്റു വരെ വില്ലയോട് 2-0 ന് പിന്നിലായിരുന്ന സിറ്റിക്ക് ഇൽകെ ​ഗുണ്ടോ​ഗനാണ് ( രണ്ടു ​ഗോളുകൾ) പുതുജീവൻ നൽകിയത്. 81 ആം മിനുറ്റിൽ റോഡ്രിയുടെ ഗോളും പിറന്നു. ​ജയത്തോടെ സിറ്റിക്ക് 93 പോയിന്റായി. സിറ്റിയുടെ എട്ടാം കിരീട നേട്ടമാണിത്.



സിറ്റി പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോൾ വോൾവർഹാംപ്ടണിനോട് 1-1 സമനിലയുമായി ലിവർപൂൾ കിരീട നേട്ടത്തിനൊരുങ്ങുകയായിരുന്നു. 84 ആം മിനുറ്റിൽ മുഹമ്മദ് സലായാണ് ലിവർപ്പൂളിനെ മുന്നിലെത്തിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി പോരാട്ടം നടത്തില്ലായിരുന്നുവെങ്കിൽ ലിവർപൂളിനെ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാൽ നാടകീയത നിറഞ്ഞ മാഞ്ചസ്റ്റർ ആസ്റ്റൻ വില്ല മത്സരം കിരീടം നിർണയിക്കുകയായിരുന്നു.

Story Highlights: Three Goals in Five Minutes while going to lose; Manchester City's Title win is with thrilling twist

Next Story