Top

'കോഹ്ലി ആ തീരുമാനം മുമ്പേ എടുത്തിരുന്നു, തടഞ്ഞത് താന്‍'; വെളിപ്പെടുത്തലുമായി ആദ്യകാല പരിശീലകന്‍

''നായകസ്ഥാനത്തോട് അവന് ആര്‍ത്തിയുണ്ടായിരുന്നില്ല. അവന്റെ റെക്കോര്‍ഡുകള്‍ ഇത് തെളിയിക്കുന്നു. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വിരാട് തുടരുക തന്നെ ചെയ്യും"

20 Sep 2021 2:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലി ആ തീരുമാനം മുമ്പേ എടുത്തിരുന്നു, തടഞ്ഞത് താന്‍; വെളിപ്പെടുത്തലുമായി ആദ്യകാല പരിശീലകന്‍
X

ടീം ഇന്ത്യയുടെ നായകസ്ഥാനത്തു നിന്ന് ഒഴിയാനുള്ള തീരുമാനം വിരാട് കോഹ്ലി നേരത്തെ തന്നെ കൈക്കൊണ്ടതാണെന്ന വെളിപ്പെടുത്തലുമായി കോഹ്ലിയുടെ ആദ്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. തന്റെ ഇടപെടലുകളാണ് കോഹ്ലിയെ അന്ന് ആ തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്‌ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യയൂടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞാഴ്ചയാണ് കോഹ്ലി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒന്നാകെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഐ.പി.എല്‍. ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ

ഇതിനു ശേഷമാണ് ഈ തീരുമാനത്തിലേക്കു കോഹ്ലി എത്താനുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കി ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ രംഗത്തു വന്നത്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

''ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് വളരെ മുമ്പ് തന്നെ കോഹ്ലി ആലോചിച്ചിരുന്നു. പക്ഷെ അവനെ ഞാനാണ് നിന്നും തടഞ്ഞത്, അത് വളരെ നേരത്തെയായി പോകുമെന്നും ഞാന്‍ ചൂണ്ടിക്കാണിച്ചു. ജോലിഭാരം വളരെ കൂടുതലാണെന്നും സമയമെത്തിയിരിക്കുകയാണെന്നുമായിരുന്നു വിരാട് പറഞ്ഞത്. കുടുംബത്തിനു വേണ്ടി കുറച്ചു സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. ഇതു കാരണമാണ് ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടത്'' -രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

കോഹ്ലിയുടെ ഈ തീരുമാനത്തിനു പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഒന്നുമില്ലെന്നും അങ്ങനെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന വ്യക്തയല്ല കോഹ്ലിയെന്നും വ്യക്തമാക്കിയ രാജ്കുമാര്‍ ശര്‍മ ഈ തീരുമാനം തികച്ചും കോഹ്ലിയുടെ വ്യക്തിപരമായതാണെന്നും കൂട്ടിച്ചേര്‍ത്തു.

''നായകസ്ഥാനത്തോട് അവന് ആര്‍ത്തിയുണ്ടായിരുന്നില്ല. അവന്റെ റെക്കോര്‍ഡുകള്‍ ഇത് തെളിയിക്കുന്നു. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വിരാട് തുടരുക തന്നെ ചെയ്യും. 2023-ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് നേടുകയെന്നതാണ് അവന്റെ വലിയ ആഗ്രഹം''- അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളുമെടുക്കുകയാണെങ്കില്‍ ടെസ്റ്റാണ് വിരാട് കോഹ്ലിക്ക് ഏറെ പ്രിയമെന്നും ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതാണ് കോഹ്ലിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോഹ്ലിയുടെ തീരുമാനത്തിനു പിന്നില്‍ ഇന്ത്യന്‍ ടീമിലെ പടലപ്പിണക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സെലക്ഷന്‍ കമ്മിറ്റിയും കോഹ്ലിയും തമ്മില്‍ ഉടക്കിയതും രോഹിത് ശര്‍മയുമായുള്ള അഭിപ്രാഭ ഭിന്നതകളുമെല്ലാം ബി.സി.സി.ഐയ്ക്ക് അതൃപ്തിയുണ്ടാക്കിയെന്നും ഇതിനേത്തുടര്‍ന്നാണ് കോഹ്ലി സ്ഥാനമൊഴിഞ്ഞതെന്നുമാണ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Popular Stories

    Next Story